അനുശോചിച്ചു

എസ് സമൂൺ അനുശോചന യോഗത്തിൽ പുല്ലുവിള സ്റ്റാൻലി സംസാരിക്കുന്നു
കോവളം
കരുംകുളം സർവീസ് സഹകരണസംഘം, പുല്ലുവിള മുസ്ലിം ജമാഅത്ത് എന്നിവയുടെ മുൻ പ്രസിഡന്റ്, കാഞ്ഞിരംകുളം പികെഎസ് എച്ച്എസ് മുൻ അധ്യാപകൻ, റവന്യു ജില്ലാ സ്‌കൂൾ അത്-ലറ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച എസ് സമൂണിന്റെ നിര്യാണത്തിൽ അനുശോചിച്ചു. സിപിഐ എം കരുംകുളം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത് അധ്യക്ഷനായി. വിനോദ് വൈശാഖി അനുശോചന പ്രമേയം അവതരിപ്പിച്ചു. സിഐടിയു ദേശീയ നേതാവ് പുല്ലുവിള സ്റ്റാൻലി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ, കെ ജി ജയകുമാർ, ടി സുബ്രമണ്യൻ, കരുംകുളം വിജയകുമാർ, ആന്റണി ഫെർണാണ്ടസ്, ഡോ. വി ഗബ്രിയേൽ, കരുംകുളം രാധാകൃഷ്ണൻ, ജി അനിൽകുമാർ, ഇ കെന്നഡി, ജലജാ പ്രസന്നൻ, സുനീഷ് എന്നിവർ സംസാരിച്ചു.








0 comments