ad
Deshabhimani

കോഴിക്കടയിൽ കയറി ഉടമയെ ആക്രമിച്ചവർ അറസ്‌റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2026, 04:04 AM | 1 min read

കോവളം

കോഴിക്കടയിൽ കയറി ഉടമയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. പെരിങ്ങമ്മല സ്വദേശികളായ സച്ചു (26), ഷാജി (40) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ്‌ ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. കല്ലിയൂർ പലപ്പൂർ സ്വദേശി അനിൽ കുമാറിനെയാണ്‌ കടയിൽ അതിക്രമിച്ച് കയറി കന്പിവടികൊണ്ട്‌ തലയ്‌ക്കടിച്ചത്‌. വ്യാഴം വൈകിട്ട് 3.30നാണ് സംഭവം. ഉച്ചക്കടയിൽ അനിൽ കുമാറിന്റെ ചിക്കൻ സ്റ്റാളിൽ പ്രതികൾ മുമ്പ്‌ ജോലി ചെയ്തിരുന്നു. 25000 രൂപ ഇവർ കടം വാങ്ങുകയും അതിൽ 23000 തിരികെ നൽകുകയും ചെയ്‌തു. ബാക്കിയുള്ള 2000 രൂപ ചോദിച്ച വൈരാഗ്യത്തിലാണ് പ്രതികൾ ആക്രമിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home