print edition തട്ടകത്തിലും തെറ്റി ; കേരള ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം തോൽവി

കൊച്ചി ജവാഹർലാൽ നെഹ‍്റു സ്--റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ ഫുട്ബോളിൽ വിജയഗോൾ നേടിയ മുംബെെ സിറ്റിയുടെ ലല്ലിയൻസുവാല ചാങ്തെയുടെ (ഇടത്ത്) മുന്നേറ്റം തടയുന്ന കേരള ബ്ലാസ്--റ്റേഴ്സ് താരം മാർലോ റൂസ് / ഫോട്ടോ: വി കെ അഭിജിത്
കൊച്ചി
സ്വന്തം തട്ടകത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയമധുരമില്ല. ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ തുടർച്ചയായ രണ്ടാം തോൽവിയാണ് ബ്ലാസ്‌റ്റേഴ്‌സിന്. കൊച്ചിയിൽ ഒറ്റ ഗോളിന് മുംബൈ സിറ്റി എഫ്‌സിയോട് തോറ്റു. ആദ്യ കളിയിൽ കൊൽക്കത്തയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോടും തോൽവി വഴങ്ങിയിരുന്നു. ലല്ലിയൻസുവാല ചാങ്‌തെയാണ് മുംബൈയുടെ വിജയഗോൾ നേടിയത്.
സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യ കളിക്കിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ബഗാനെതിരെ കളിച്ച ടീമിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് കോച്ച് ഡേവിഡ് കറ്റാല മുംബൈക്കെതിരെ ടീമിനെ ഇറക്കിയത്. സച്ചിൻ സുരേഷിന് പകരം വലയ്‌ക്ക് മുന്നിൽ അർഷ് അൻവർ ഷെയ്‌ഖ് വന്നു. മലയാളി താരങ്ങളിൽ നിഹാൽ സുധീഷ് മാത്രമാണ് ആദ്യ പതിനൊന്നിൽ ഇടംപിടിച്ചത്. ആദ്യ ഘട്ടത്തിൽ ബ്ലാസ്‌റ്റേഴ്‌സ് അൽപ്പം പ്രതീക്ഷ നൽകിയെങ്കിലും പിന്നെ മങ്ങി.
അരമണിക്കൂർ പൂർത്തിയാകുംമുന്പ് അപകടമെത്തി. ഡാനിഷ് ഫാറൂഖിന്റെ ഫ-ൗളിൽ മുംബൈക്ക് അനുകൂലമായി പെനൽറ്റി. മുൻ ബ്ലാസ്‌റ്റേഴ്‌സ് താരവും പരിചയ സന്പന്നനുമായ ജോർജ് പെരേര ഡയസ് ആണ് കിക്ക് എടുത്തത്. പക്ഷേ, ബ്ലാസ്‌റ്റേഴ്‌സ് ഗോൾ കീപ്പർ അർഷ് മികച്ച ചാട്ടത്തിലൂടെ അത് തടഞ്ഞു.
ആദ്യപകുതിയിൽ അഞ്ച് തവണയാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യത്തിലേക്ക് ഷോട്ട് തൊടുത്തത്. വിക്ടർ ബെർതോമ്യുവും കോറു സിങ്ങും പൊരുതി. പക്ഷേ, ലക്ഷ്യം കാണാനായില്ല.
ഇടവേളയ്‌ക്കുശേഷം കളിമാറി. മുംബൈ ആക്രമിച്ചുകളിച്ചു. രണ്ടാംപകുതി തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ ചാങ്‌തെ തകർപ്പൻ ഗോളിൽ മുംബൈയെ മുന്നിലെത്തിച്ചു.
മറ്റൊരു മത്സരത്തിൽ ബംഗളൂരു എഫ്‌സിയും നോർത്ത് ഇൗസ്‌റ്റ് യുണൈറ്റഡും ഓരോ ഗോളടിച്ച് പിരിഞ്ഞു. ബ്ലാസ്‌റ്റേഴ്‌സ് 27ന് ഇന്റർ കാശിയെ നേരിടും.










0 comments