ad
Deshabhimani

തോക്കുചൂണ്ടി ഭീതിപരത്തി കവർച്ച: ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങളുടെ ആഭരണങ്ങൾ കവർന്നു

Gold Robbery
വെബ് ഡെസ്ക്

Published on Jul 21, 2026, 05:46 PM | 1 min read

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ സിനിമാക്കഥകളെ വെല്ലുന്ന സായുധ കവർച്ച. ലക്ഷ്മി ജ്വല്ലേഴ്‌സ് എന്ന പ്രമുഖ സ്വർണ്ണക്കടയിലാണ് ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ കവർന്നത്. വൈകുന്നേരം 4.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.


ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് സമാനമായ വസ്ത്രങ്ങൾ ധരിച്ചെത്തിയ ഇവർ, കടയ്ക്കുള്ളിലേക്ക് അതിക്രമിച്ചു കയറി ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. നാടൻ പിസ്റ്റളുകളും റൈഫിളുകളും ഉൾപ്പെടെയുള്ള മാരകായുധങ്ങളാണ് കവർച്ചാസംഘത്തിന്റെ കൈവശമുണ്ടായിരുന്നത്.


തുടർന്ന് ഡിസ്പ്ലേയിൽ വെച്ചിരുന്ന സ്വർണാഭരണങ്ങൾ മിനിറ്റുകൾക്കകം ഇവർ പ്ലാസ്റ്റിക് ചാക്കുകളിലാക്കി. കവർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ പ്രതികൾ, നാട്ടുകാരോ മറ്റ് ജീവനക്കാരോ പിന്തുടരുന്നത് തടയാനായി ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ഇതിനുശേഷമാണ് ഇവർ വന്ന ബൈക്കിൽ കയറി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.


കവർച്ചയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത മഹാരാഷ്ട്ര പോലീസ്, പ്രതികൾക്കായി ഊർജിതമായ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home