print edition ബ്ലാസ്‌റ്റേഴ്‌സിന് നാളെ ഇന്റർ കാശി ; സ്‌റ്റേഡിയം വാടക വീണ്ടും കുറച്ച് ജിസിഡിഎ

കൊച്ചി
ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിൽ ഇന്റർ കാശിയെ നേരിടാനിരിക്കെ സ്‌റ്റേഡിയം വാടക വീണ്ടും കുറച്ച് ജിസിഡിഎ. വ്യാഴാഴ്‌ച ചേർന്ന എക്‌സിസിക്യുട്ടീവ് യോഗത്തിൽ വാടക മൂന്ന് ലക്ഷമായി നിശ്ചയിച്ചു. മുൻസീസണിൽ 8.4 ലക്ഷമായിരുന്ന വാടക ഇത്തവണ 4.2 ലക്ഷമാക്കിയിരുന്നു. അതാണിപ്പോൾ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ ഉടമകളായ കൊച്ചി വികസന അതോറിറ്റി കുറച്ചത്.
ഐഎസ്‌എല്ലും ബ്ലാസ്‌റ്റേഴ്‌സും നേരിടുന്ന സാന്പത്തിക പ്രയാസം, സ്‌പോൺസർമാരുടെ അഭാവം എന്നിവ കണക്കിലെടുത്തും കളി നടക്കണമെന്ന ആരാധകരുടെ ആഗ്രഹവും പരിഗണിച്ചാണ് ഒരു കളിയുടെ വാടക മൂന്ന് ലക്ഷമാക്കിയതെന്ന് ജിസിഡിഎ വ്യക്തമാക്കി. സ്‌റ്റേഡിയത്തിലുണ്ടാകുന്ന വിവിധ തരത്തിലുള്ള നഷ്ടങ്ങളുടെ ഇനത്തിൽ നൽകാനുള്ള തുകയും നിശ്ചയിച്ചു. 22 ലക്ഷമാണ് ബ്ലാസ്‌റ്റേഴ്‌സ് നൽകേണ്ടത്. ഇതോടെ ഐഎസ്‌എൽ കളികൾ സംബന്ധിച്ച എല്ലാ അനശ്‌ചിതത്വവും അവസാനിച്ചു. ഏഷ്യൻ കപ്പ് യോഗ്യത മത്സരം നടത്താനും സ്‌റ്റേഡിയം പൂർണ സജ്ജമാണെന്ന് ജിസിഡിഎ അറിയിച്ചു. ഇന്ത്യ–ഹോങ്കോങ്ങ് മത്സരം 31ന് ഇവിടെ നടക്കും. ഐഎസ്എല്ലിൽ എഫ്സി ഗോവ 1–0ന് സ്--പോർട്ടിങ് ഡൽഹിയെ തോൽപ്പിച്ചു.










0 comments