ad
Deshabhimani

മലയാളി കരുത്തിൽ മഞ്ഞപ്പട; ജംഷഡ്‌പൂരിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

മലയാളി കരുത്തിൽ മഞ്ഞപ്പട; ജംഷഡ്‌പൂരിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

ടീം കേരള ബ്ലാസ്റ്റേഴ്‌സ്

വെബ് ഡെസ്ക്

Published on Apr 18, 2026, 08:22 PM | 1 min read

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്‌പൂർ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ വിജയം സ്വന്തമാക്കി. മലയാളി താരങ്ങളായ നിഹാൽ സുധീഷ്, വിപിൻ മോഹൻ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തിയത്. പുതിയ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ ടീം നടത്തുന്ന വമ്പൻ തിരിച്ചുവരവ് ആരാധകർക്ക് വലിയ ആവേശമാണ്.


ബംഗളൂരു എഫ്‌സിക്കെതിരായ വിജയത്തിന് പിന്നാലെ നോർത്ത് ഈസ്റ്റിനോട് സമനില നേടാനും ഇപ്പോൾ ജംഷഡ്‌പൂരിനെ പരാജയപ്പെടുത്താനും സാധിച്ചത് ടീമിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഈ വിജയത്തോടെ റെലഗേഷൻ ഭീഷണിയിൽ നിന്ന് പൂർണ്ണമായും മുക്തമായ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഏപ്രിൽ 23ന് ഒഡീഷ എഫ്‌സിക്കെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home