Deshabhimani

print edition കൊച്ചിക്ക് കണ്ണൂർ ഷോക്ക്

super league kerala

കൊച്ചിയിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കൊച്ചിയുടെ 
ഹർഷൽ റഹ്--മാന്റെ ഗോൾശ്രമം കണ്ണൂർ ഗോളി പ്രതീക് കുമാർ സിങ് 
തടയുന്നു /ഫോട്ടോ: സുനോജ് നെെനാൻ മാത്യു

avatar
പി എ ഷെഹിൻഷ

Published on Nov 21, 2026, 01:30 AM | 1 min read

കൊച്ചി: സെമി ഉറപ്പിക്കാൻ സ്വന്തം തട്ടകത്തിലിറങ്ങിയ ഫോഴ്സ കൊച്ചിക്ക് ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്സിന്റെ ഷോക്ക്. സൂപ്പർ ലീഗ് കേരള ഫുട്‌ബോളിലെ നിർണായക മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഫോഴ്സ കൊച്ചിയെ പരാജയപ്പെടുത്തി. 90–ാം മിനിറ്റിൽ ജോബിൻ ജോസഫ് ഗോളടിച്ചു. തുടർത്തോൽവികളിൽ തകർന്നടിഞ്ഞ്‌ അവസാനസ്ഥാനത്തുണ്ടായിരുന്ന കണ്ണൂരിന്‌ വിജയം ആശ്വാസമായി.


89–ാം മിനിറ്റിൽ ജോബിനെ വീഴ്‌ത്തിയതിന്‌ ലഭിച്ച ഫ്രീകിക്കാണ്‌ മത്സരഫലം മാറ്റിയത്. പ്രഗ്യാൻ ഗെഗോയ്‌ ഉയർത്തിയെടുത്ത കിക്ക്‌ കുത്തിയകറ്റാൻ കൊച്ചി ഗോളി ശ്രമിച്ചെങ്കിലും ജോബിൻ ഹെഡ്ഡറിലൂടെ ഗോളൊരുക്കി. ജയത്തോടെ കണ്ണൂർ ഒമ്പതു മത്സരങ്ങളിൽ 10 പോയിന്റോടെ പട്ടികയിൽ അഞ്ചാമതായി. കൊച്ചി 13 പോയിന്റോടെ മൂന്നാമതാണ്‌. ഇരുടീമുകൾക്കും ഓരോ കളി ബാക്കിയുണ്ട്‌. കാലിക്കറ്റും (20 പോയിന്റ്‌) മലപ്പുറവും (14) മാത്രമാണ്‌ സെമിയിലെത്തിയത്‌.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home