ആഴ്സണൽ താരം ഹാവർട്‌സ് ഉടൻ തിരിച്ചെത്തിയേക്കുമെന്ന് മികേൽ അർടെറ്റ

അർടെറ്റ, ഹാവർട്സ്. PHOTO: Facebook
ലണ്ടൻ: പരിക്ക് മൂലം ദീർഘനാളായി പുറത്തിരിക്കുന്ന കയ് ഹാവർട്‌സ് ഉടൻ തിരിച്ചുവന്നേക്കുമെന്ന സൂചന നൽകി ആഴ്‌സണൽ പരിശീലകൻ മികേൽ അർടെറ്റ. ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന് മുന്നേ ഹാവർട്‌സ് തിരിച്ചെത്തുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു അർടെറ്റയുടെ താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള സൂചന നൽകിയത്.
കുറച്ച് ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നുള്ളത് കൊണ്ട് സെമിഫൈനലിന് മുന്നേ ഹാവർട്‌സ് തിരിച്ചുവരുമോ എന്ന് എനിക്കറിയില്ല. പക്ഷേ, നമ്മൾ കരുതിയതിനെക്കാൾ മുൻപേ അവൻ കളിക്കാനിറങ്ങും എന്നുള്ള കാര്യം എനിക്കുറപ്പാണ്. തിരിച്ചുവരവിനായി അവൻ കഠിനമായി അധ്വാനിക്കുന്നത് കൊണ്ട് തന്നെ അധികകാലം ഹാവർട്‌സിന് പുറത്തിരിക്കേണ്ടി വരില്ല– മികേൽ അർടെറ്റ പറഞ്ഞു.
കയ് ഹാവർട്‌സ്, ഗബ്രിയൽ ജെസ്യൂസ് തുടങ്ങിയ രണ്ട് സെന്റർ ഫോർവേർഡുകളില്ലാതെയാണ് ആഴ്‌സണൽ നിലവിൽ കളിക്കാനിറങ്ങുന്നത്. റയൽ മാഡ്രിഡിനെതലിരെയുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ഇരുപാദങ്ങളിലും ഇവർ രണ്ട് പേരുമില്ലായിരുന്നു. പിഎസ്‌ജിക്ക് എതിരെയുള്ള സെമി ഫൈനലിൽ ഹാവർട്‌സ് തിരിച്ചെത്തുമോ എന്ന ആരാധകരുടെ ആകാംക്ഷയ്‌ക്കിടെയാണ് അർടെറ്റയുടെ ഈ പ്രസ്‌താവന.









0 comments