ad
Deshabhimani

കളി മാത്രമല്ല, ഗാലറിയും അവർക്ക് ഹൃദയമാണ്! ആവേശപ്പോരാട്ടത്തിന് പിന്നാലെ സ്റ്റേഡിയം വൃത്തിയാക്കുന്ന ജപ്പാൻ ശീലം

fifa

സ്റ്റേഡിയത്തിലെ മാലിന്യങ്ങൾ വൃത്തിയാക്കുന്ന ജപ്പാൻ ഫുട്ബോൾ പ്രേമികൾ

വെബ് ഡെസ്ക്

Published on Jun 15, 2026, 09:46 AM | 1 min read

ഡാലസ്: ലോകകപ്പ് ഫുട്ബോൾ പോരാട്ടങ്ങളിൽ കളം നിറയുന്ന കളി മാത്രമല്ല, ഗാലറിയിലെ തങ്ങളുടെ സംസ്കാരവും ലോകത്തിന് മാതൃകയാണെന്ന് ജപ്പാൻ ആരാധകർ ഒരിക്കൽ കൂടി തെളിയിച്ചു. യുഎസിൽ നെതർലൻഡ്‌സിനെതിരെയുള്ള ഗ്രൂപ്പ് എഫ് മത്സരത്തിന് പിന്നാലെയാണ് കളി കണ്ട് മടങ്ങുന്നതിന് മുൻപ് സ്റ്റേഡിയത്തിലെ മാലിന്യങ്ങൾ മുഴുവൻ തൂത്തുവാരി ജപ്പാൻ ഫുട്ബോൾ പ്രേമികൾ വീണ്ടും ആഗോളതലത്തിൽ കയ്യടി നേടുന്നത്.


ആവേശകരമായ മത്സരത്തിൽ നെതർലൻഡ്‌സിനോട് 2-2 എന്ന നിലയിൽ ജപ്പാൻ സമനില പിടിച്ചിരുന്നു. മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ, തങ്ങൾ ഇരുന്ന ഗാലറിയിലെ കവറുകളും കുപ്പികളും മറ്റ് അവശിഷ്ടങ്ങളും നീല പ്ലാസ്റ്റിക് കവറുകളിലാക്കി വൃത്തിയാക്കുന്ന ജപ്പാൻ ആരാധകരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായത്.


അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്."ഇത് ഞങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണ്. കളിക്കാരോടും സ്റ്റേഡിയത്തോടും മറ്റ് ആരാധകരോടുമുള്ള ആദരവാണിത്. ഇവിടെ വരാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്, അതുകൊണ്ട് തന്നെ ഈ സ്ഥലം വൃത്തികേടാക്കി പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല," - സ്റ്റേഡിയം വൃത്തിയാക്കുന്നതിനെക്കുറിച്ച് ഒരു ജപ്പാൻ ആരാധകൻ പറഞ്ഞു.


മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യുന്ന ഈ ശീലം ജപ്പാൻ ആരാധകർക്ക് പുതിയതല്ല. 1998-ൽ ഫ്രാൻസിൽ നടന്ന ലോകകപ്പ് മുതൽക്കേ തങ്ങളുടെ ടീം തോറ്റാൽ പോലും സ്റ്റേഡിയം വൃത്തിയാക്കി മടങ്ങുന്ന ശീലം ഇവർക്കുണ്ട്. കഴിഞ്ഞ ഖത്തർ ലോകകപ്പിലും ഇവർ ഗാലറി വൃത്തിയാക്കി ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആവേശം നിറഞ്ഞ സമനിലപ്പോരാട്ടംനേരത്തെ നടന്ന മത്സരത്തിൽ ഇരുടീമുകളും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home