print edition ചരിത്രമെഴുതി ഐവറി

ന്യൂയോർക്ക്: നവാഗതരായ കുറസാവോയെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്ന് ആഫ്രിക്കൻ കരുത്തരായ ഐവറികോസ്‌റ്റ് ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ടിലേക്ക് മുന്നേറി. നിക്കോളാസ് പെപ്പെയുടെ ഇരട്ടഗോൾ ബലത്തിലാണ് ജയംപിടിച്ചത്. ഗ്രൂപ്പ് ‘ഇ’യിൽ ജർമനിക്ക് പിറകിൽ രണ്ടാം സ്ഥാനക്കാരായാണ് ഐവറി നോക്കൗട്ടിലെത്തിയത്. മൂന്ന് കളിയിൽ ഒരു പോയിന്റ് മാത്രമുള്ള കുറസാവോ പുറത്തായി.
മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ ഐവറി ലീഡെടുത്തു. യാൻ ഡിയോമൻഡേയുടെ കൃത്യതയാർന്ന പാസ് പെപ്പെ വലയിലെത്തിച്ചു. 64–ാം മിനിറ്റിൽ പെപ്പെ രണ്ടാം ഗോളും ആഫ്രിക്കക്കാരുടെ ജയവും ഉറപ്പിച്ചു. നോക്കൗട്ട് പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമായിരുന്ന കുറസാവോ ചില മിന്നൽ നീക്കങ്ങൾ നടത്തിയെങ്കിലും ഐവറി പ്രതിരോധം ഉറച്ചുനിന്നു. മൂന്ന് രക്ഷപ്പെടുത്തലുമായി ഗോളി യഹിയ ഫൊഫാനയും വിജയത്തിൽ നിർണായകമായി. റൗണ്ട് ഓഫ് 32ൽ ചൊവ്വാഴ്‌ച രാത്രി 10.30ന് ഗ്രൂപ്പ് ‘ഐ’യിലെ രണ്ടാം സ്ഥാനക്കാരുമായി ഐവറികോസ്റ്റ് ഏറ്റുമുട്ടും.










0 comments