ad
Deshabhimani

ലഹരിക്കെതിരെ ഫൺ റൺ

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഫൺ റൺ
വെബ് ഡെസ്ക്

Published on Jun 27, 2026, 01:57 AM | 1 min read

ആലപ്പുഴ

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നഗരത്തിൽ ഫൺ റൺ സംഘടിപ്പിച്ചു. ജി സുധാകരൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ ഭരണകേന്ദ്രം, വിമുക്തി മിഷൻ, പൊലീസ്, സാമൂഹ്യനീതി വകുപ്പുകളുടെയും നശാമുക്തഭാരത് അഭിയാന്റയും ആഭിമുഖ്യത്തിലാണ്‌ പരിപാടി. ഇ എം എസ് സ്റ്റേഡിയത്തിൽനിന്ന്‌ ആരംഭിച്ച റാലി ലിയോ തെർട്ടീന്ത് സ്‌കൂളിൽ സമാപിച്ചു. റിഥമിക് ഫിറ്റ്നസ് ഡാൻസ് ക്ലബ് സുംബ ഫിറ്റ്നസ് ഡാൻസും ജീസസ് യൂത്ത് ടീമിന്റെ ഫ്ളാഷ് മോബും അരങ്ങേറി. കലക്ടർ ഷാജി വി നായർ,നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ്‌, ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്‌, ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ ആർ അജയ്, വിമുക്തി മിഷൻ ജില്ല മാനേജർ വൈ പ്രസാദ്, കൗൺസിലർമാരായ ജിൻസി ജോൺസൺ, കെ രജിത,എ എസ് കവിത, സാമൂഹ്യ നീതി ഓഫീസർ വി അശ്വതി, അസി.എക്സൈസ് കമീഷണർ എ പി ഷാജഹാൻ, ജില്ല കോ-ഓർഡിനേറ്റർ അഞ്ജു എസ് റാം, എ എസ് നിതിൻ, പ്രിൻസിപ്പൽ ബിനു ജോസി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home