ad
Deshabhimani

വീര്യംകുറഞ്ഞ മദ്യത്തിന്‌ നികുതിയിളവ്‌ നീക്കം ഉപേക്ഷിക്കുക

citu

കേരള സംസ്ഥാന വിദേശ മദ്യവ്യവസായ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് 
ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 27, 2026, 02:42 AM | 1 min read

കൊച്ചി


വീര്യംകുറഞ്ഞ മദ്യത്തിന്‌ നികുതി കുറയ്ക്കാനുള്ള നീക്കം യുഡിഎ-ഫ്‌ സർക്കാർ ഉപേക്ഷിക്കണമെന്ന്‌ കേരള സംസ്ഥാന വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.


എറണാകുളം നോർത്ത്‌ എ പി വർക്കി സെന്ററിൽ ചേർന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌ ഉദ്‌ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ്‌ സി കെ മണിശങ്കർ അധ്യക്ഷനായി. സെക്രട്ടറി കെ വി രാമചന്ദ്രൻ റിപ്പോർട്ടും ട്രഷറർ കെ എൻ ശ്രീനിവാസൻ കണക്കും അവതരിപ്പിച്ചു. പി വി എൽദോ രക്തസാക്ഷിപ്രമേയവും നീസ് അനിൽകുമാർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. എം ജി അജയൻ, രജനി അശോകൻ എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: സി കെ മണിശങ്കർ (പ്രസിഡന്റ്), എം ജി അജയൻ, നീസ് അനിൽകുമാർ (വൈസ്‌ പ്രസിഡന്റുമാർ), കെ വി രാമചന്ദ്രൻ (സെകട്ടറി), കെ വി ഹരികൃഷ്ണൻ, രജനി അശോകൻ (ജോയിന്റ്‌ സെക്രട്ടറിമാർ), കെ എൻ ശ്രീനിവാസൻ (ട്രഷറർ). കൺസ്യൂ-മർഫെഡിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ അവസരമൊരുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home