ad
Deshabhimani

പൾസ് പോളിയോ

1.62 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും

Pulse polio
വെബ് ഡെസ്ക്

Published on Jun 27, 2026, 03:11 AM | 1 min read



കൊച്ചി


ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ഞായറാഴ്ച അഞ്ചുവയസ്സുവരെയുള്ള 1,62,529 കുട്ടികൾക്ക് ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ ഷാഹിർഷാ അറിയിച്ചു.


ഇതിനായി 1,993 പൾസ് പോളിയോ ബൂത്തുകൾ സജ്ജമാക്കി. ​ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നിവിടങ്ങളിലെ സ്ഥിരം ബൂത്തുകൾക്കുപുറമെ പ്രധാന ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, മെട്രോ സ്‌റ്റേഷനുകൾ, ബോട്ട്‌ജെട്ടികൾ, മാളുകൾ എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കും.


അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘടപ്രദേശങ്ങൾ എന്നിവിടങ്ങളിലായി മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചു. പരിപാടിയുടെ ജില്ലാ ഉദ്ഘാടനം ചേരാനല്ലൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഞായർ രാവിലെ ഒന്പതിന് ടി ജെ വിനോദ് എംഎൽഎ നിർവഹിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home