പ്ലൈവുഡ് യന്ത്രത്തില്‍ കുടുങ്ങി നാലുവയസുകാരൻ മരിച്ച സംഭവം: ബാലാവകാശ കമീഷൻ റിപ്പോർട്ട് തേടി

കൊച്ചി : എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി നാലുവയസുകാരൻ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ബാലാവകാശ സംരക്ഷണ കമീഷൻ. സംഭവത്തിൽ ജില്ലാ കലക്ടർ, എറണാകുളം റൂറൽ പോലീസ് മേധാവി, ഫാക്ടറീസ് ആൻ്റ് ബോയിലേഴ്സ് വകുപ്പ് ജില്ലാ മേധാവി, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, പെരുമ്പാവൂർ മുനിസിപ്പൽ സെക്രട്ടറി എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
മുടിക്കല്‍ വെട്ടിക്കാട്ടുകുന്നിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടം നടന്നത്. പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളുടെ നാലുവയസുള്ള മകനാണ് ദാരുണമായി മരിച്ചത്. കുട്ടി ഓടിക്കളിക്കുന്നതിനിടെ വിനീർ ഉണക്കുന്ന ഡ്രയറിന്റെ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു. തല ഉടലിൽനിന്ന് വേർപെട്ടനിലയിലായിരുന്നു.








0 comments