Deshabhimani

പോർച്ചുഗൽ ജഴ്സിയിൽ വീണ്ടും റൊണാൾഡോ?; പ്രത്യേക മത്സരം ഒരുക്കാൻ നീക്കം

Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ

വെബ് ഡെസ്ക്

Published on Nov 20, 2026, 10:05 AM | 1 min read

ലിസ്ബൺ : അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പോർച്ചുഗൽ ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരിക്കൽ കൂടി കളത്തിലിറങ്ങാൻ അവസരമൊരുങ്ങിയേക്കും. രാജ്യത്തിനായി നൽകിയ സമാനതകളില്ലാത്ത സംഭാവനകൾക്ക് ആദരമർപ്പിക്കുന്നതിനായി പ്രത്യേക മത്സരം സംഘടിപ്പിക്കാൻ നീക്കമെന്നാണ് റിപ്പോർട്.


നവംബർ അഞ്ചിനാണ് റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. പോർച്ചുഗൽ ദേശീയ ടീമിനായി 234 മത്സരങ്ങളിൽനിന്ന് 146 ഗോളുകൾ നേടിയ ശേഷമാണ് ഇതിഹാസ താരം പടിയിറങ്ങിയത്. അഞ്ച് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ സ്വന്തമാക്കിയ റൊണാൾഡോയുടെ കരിയറിന് അർഹമായ യാത്രയയപ്പ് നൽകുകയാണ് പ്രത്യേക മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.


ദേശീയ ടീമിൽനിന്നുള്ള റൊണാൾഡോയുടെ പടിയിറക്കത്തിന് പിന്നിൽ പരിശീലകൻ ജോർജ് ജീസസുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ചർച്ചയായിരുന്നു. പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷനും റൊണാൾഡോയുടെ പ്രതിനിധികളും തമ്മിലുള്ള ഏകോപനം കൂടി സാധ്യമായാൽ മാത്രമേ മത്സരം യാഥാർഥ്യമാകൂ.


പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം രാജ്യത്തിനായി റൊണാൾഡോ നൽകിയ സംഭാവനകൾക്കാണ് അർഹമായ അംഗീകാരം ലഭിക്കേണ്ടതെന്ന നിലപാടിലാണ് ഫെഡറേഷനെന്നാണ് റിപ്പോർട്. മത്സരം യാഥാർഥ്യമായാൽ പോർച്ചുഗൽ ജേഴ്സിയിൽ റൊണാൾഡോയെ ഒരിക്കൽ കൂടി കാണാൻ ആരാധകർക്ക് അവസരം ലഭിച്ചേക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home