ദാവൂദ് ഇബ്രാഹിമിന്റെ സഹായി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലഖ്‌നൗ: ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം യുവാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയായ ഗുണ്ടാനേതാവ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നസീം ദുറാനിയാണ് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഡൽഹി പൊലീസും നോയിഡ സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ കൊല്ലപ്പെട്ടത്.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനിയുമായി ബന്ധമുള്ളയാളാണ് ദുറാനി. റിസ്വാൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന നസീം ദുറാനി, ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീലുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായാണ് റിപ്പോർട്ട്.
2016 ൽ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ഛോട്ടാ രാജനെ വധിക്കാൻ ഷക്കീൽ ചുമതലപ്പെടുത്തിയിരുന്നത് ദുറാനിയെയായിരുന്നു. പാക് - കനേഡിയൻ മാധ്യമപ്രവർത്തകൻ താരീഖ് ഫത്തായെ ഭീഷണിപ്പെടുത്തിയ കേസിലും ഇയാൾ മുൻപ് അറസ്റ്റിലായിട്ടുണ്ട്. കൊലപാതകം, വധശ്രമം, കവർച്ച തുടങ്ങി ഇരുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ദുറാനി.








0 comments