പൾസ് പോളിയോ; 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ചുവയസ്സിന് താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് ഞായറാഴ്‌ച തുള്ളിമരുന്ന് നൽകും. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ഒഴികെയുള്ള 10 ജില്ലകളിലാണ് വിതരണം.
13,453 ബൂത്തുകളിൽ 26,906 സന്നദ്ധപ്രവർത്തകർ ഇതിനായുണ്ടാകും.
സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്‌കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ബൂത്തുകൾ സജ്ജീകരിക്കും. യാത്രാവേളയിൽ വാക്‌സിൻ നൽകുന്നതിന് 373 ട്രാൻസിറ്റ് ബൂത്തുകൾ, 149 മൊബൈൽ ബൂത്തുകൾ, ഏഴ് ഉത്സവ ബൂത്തുകൾ എന്നിവയും ക്രമീകരിക്കും. പതിവ് പ്രതിരോധ തുള്ളിമരുന്ന് സ്വീകരിച്ച കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളിമരുന്ന് സ്വീകരിക്കാം. ബൂത്തുകളിൽ എത്താനാകാത്ത കുഞ്ഞുങ്ങൾക്ക് 23നും 24 നും വീടുകളിലെത്തി വാക്‌സിൻ നൽകും.








0 comments