Deshabhimani

ആഗ്രഹിച്ചതൊന്നും കിട്ടിയില്ല; പത്മിനി തോമസ് ബിജെപിയില്‍ നിന്ന് രാജിവെച്ചു

padmini thomas
വെബ് ഡെസ്ക്

Published on Nov 20, 2026, 09:59 AM | 1 min read

തിരുവനന്തപുരം: അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പത്മിനി തോമസ് ബിജെപിയില്‍ നിന്ന് രാജിവെച്ചു. ബിജെപി നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്നാണ് രാജി.


സംസ്ഥാന തലത്തിലെ കാര്യങ്ങൾ പോലും നേതാക്കളെ അറിയിക്കാതെ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്ന പാർട്ടിയിൽ തുടരാൻ താൽപര്യമില്ലെന്ന് പത്മിനി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. പലതും ആഗ്രഹിച്ചാണ് ബിജെപിയില്‍ പോയത്, എന്നാല്‍ ഒന്നും ലഭിച്ചില്ല. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കായികരംഗത്തിന് വേണ്ടി പലതും ചെയ്യാനുള്ള സ്ഥാനങ്ങള്‍ ആഗ്രഹിച്ചിരുന്നെങ്കിലും ലഭിച്ചില്ലെന്ന് പത്മിനി തോമസ് പറഞ്ഞു. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച പത്മിനി തോമസ് 2024 മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home