ഇഷാന എസ് പാലിന്റെ ചിത്രപ്രദർശനം തുടങ്ങി

കാഞ്ഞങ്ങാട് ഉജ്വലബാല്യ പുരസ്കാര ജേതാവും തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ആറാംതരം വിദ്യാർഥിയുമായ ഇഷാന എസ് പാലിന്റെ ചിത്ര പ്രദർശനം കാഞ്ഞങ്ങാട് കേരള ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ തുടങ്ങി. കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനംചെയ്തു. ഉദുമ മപഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രൻ അധ്യക്ഷനായി. ലളിതകല അക്കാദമി സംസ്ഥാന അവാർഡ് ജേതാവ് വിനോദ് കുമാർ അമ്പലത്തറ ചിത്രവായന നടത്തി. കെ എം സജിത, അരവിന്ദൻ കെ, യശോദ , ആനന്ദൻ പേക്കടം, സവിത, കെ രമണി, കെ ടി അനിൽകുമാർ, ടി മധുസൂദനൻ, വേണു അരവത്ത്, വേണു പനയാൽ, ബവിത സന്തോഷ് എന്നിവർ സംസാരിച്ചു. ഹൊസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം സുരേന്ദ്രൻ സ്വാഗതവും ഇഷാന എസ് പാൽ നന്ദിയും പറഞ്ഞു. ഞായറാഴ്ച പ്രദർശനം സമാപിക്കും.









0 comments