ഇന്ത്യൻ ടീമിൽ ഇടംനേടി ആദികൃഷ്ണ

പറവൂർ
ചൈനയിലെ ഷാങ്‌ലോയിൽ ജൂലൈ ഒന്നുമുതൽ 10 വരെ നടക്കുന്ന ലോക സ്‌കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യൻ ടീമിലിടം നേടിയ ഏക മലയാളിയായി വാവക്കാട് സ്വദേശി ആദികൃഷ്ണ.
കൊട്ടുവള്ളിക്കാട് എച്ച്എംവൈഎസ് സ്കൂളിൽ മൂന്നാംക്ലാസിൽ പഠിക്കുമ്പോൾ എം സി നിഥിന്റെ കീഴിൽ ആരംഭിച്ച പരിശീലനം പിന്നീട് മുത്തൂറ്റ് വോളി അക്കാദമിയുടെ സജി പി വാസുവിന്റെ കീഴിലായി. 2025ൽ ഉസ്ബെക്കിസ്ഥാനിൽ നടന്ന അണ്ടർ 19 സെൻട്രൽ ഏഷ്യ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കലം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു.
നെടിയാറ ജീമോന്റെയും പാർവതിയുടെയും മകനായ ആദികൃഷ്ണ കോട്ടയം ഗിരിദീപം ബഥനി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. ഒമ്പതാംക്ലാസ് വിദ്യാർഥിയായ സഹോദരൻ അജിത് കൃഷ്ണയും വോളിബോൾ താരമാണ്. ജാർഖണ്ഡിലെ പരിശീലനക്യാമ്പിലാണ് ഇപ്പോൾ ആദികൃഷ്ണ.










0 comments