ad
Deshabhimani

print edition പടരുന്നു ഫ്രാൻസ്; ഡെംബെലെയ്ക്ക് ഹാട്രിക്‌

dembele.jpg
വെബ് ഡെസ്ക്

Published on Jun 27, 2026, 02:44 AM | 1 min read

ന്യൂജേഴ്‌സി: ഫ്രഞ്ച് പടയോട്ടം തുടരുന്നു. ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഫ്രാൻസ് നോക്കൗട്ടിൽ ആധിപത്യം ഉറപ്പിച്ചു. അവസാന മത്സരത്തിൽ ഉസ്മാൻ ഡെംബെലെയുടെ ഹാട്രിക് മികവിൽ നോർവെയെ കീഴടക്കി (4–1). ഒമ്പത് പോയിന്റോടെ ഗ്രൂപ്പ് ‘ഐ’യിൽ ഒന്നാംസ്ഥാനക്കാരായി. നോർവെ ആറ് പോയിന്റോടെ രണ്ടാമതെത്തി. ഇതേ ഗ്രൂപ്പിൽ ഇറാഖിനെ അഞ്ച് ഗോളിന് തോൽപ്പിച്ച് സെനെഗൽ നോക്കൗട്ട് പ്രതീക്ഷ നിലനിർത്തി.


ജർമനിയെ പരാജയപ്പെടുത്തി ഇക്വഡോർ നോക്ക‍ൗട്ടിൽ കടന്നു. പിന്നിട്ടുനിന്ന ശേഷം 2–1നാണ്‌ ലാറ്റിനമേരിക്കൻ ടീം ജയം സ്വന്തമാക്കിയത്‌. നവാഗതരായ കുറസാവോയെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ച്‌ ഐവറികോസ്റ്റ്‌ ആദ്യമായി ഗ്രൂപ്പ്‌ ഘട്ടം കടന്നു. ജപ്പാനും സ്വീഡനും 1–1ന്‌ പിരിഞ്ഞു. നോക്ക‍ൗട്ടിൽ ബ്രസീലുമായി ജപ്പാൻ കളിക്കും. നെതർലൻഡ്‌സ്‌ ടുണീഷ്യയെ 3–1ന്‌ മറികടന്നു. മറ്റൊരു മത്സരത്തിൽ പരാഗ്വായ്‌യുമായി 0–0ന്‌ പിരിഞ്ഞ ഓസ്‌ട്രേലിയ അടുത്ത റ‍ൗണ്ടിലെത്തി. തുർക്കിയോട്‌ തോറ്റെങ്കിലും അമേരിക്ക ഗ്രൂപ്പിൽ ഒന്നാംസ്ഥാനക്കാരായി മുന്നേറി (3–2).






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home