ad
Deshabhimani

print edition റ‍ൗണ്ട്‌ ഓഫ്‌ 32 ;ചാമ്പ്യൻമാർക്ക്‌ നവാഗതർ

round of 32
വെബ് ഡെസ്ക്

Published on Jun 28, 2026, 03:26 AM | 1 min read

ന്യൂയോർക്ക്‌: ലോകചാമ്പ്യൻമാരായ അർജന്റീനയ്‌ക്ക്‌ റ‍ൗണ്ട്‌ ഓഫ്‌ 32ൽ എതിരാളി നവാഗതരായ കേപ്‌ വെർദെ. ജൂലൈ നാലിനാണ്‌ ലയണൽ മെസിയും സംഘവും കളത്തിലെത്തുക. നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസിന്‌ സ്വീഡനും ജർമനിക്ക്‌ പരാഗ്വായ്‌യുമാണ്‌ എതിരാളികൾ.


ഇന്നാണ്‌ റ‍ൗണ്ട്‌ ഓഫ്‌ 32 തുടങ്ങുന്നത്‌. 16 മത്സരങ്ങളാണ്‌ ആകെ. ജൂലൈ നാലിന്‌ പ്രീക്വാർട്ടറും പത്തിന്‌ ക്വാർട്ടറും. 14നും 15നുമാണ്‌ സെമി. ഫൈനൽ 19ന്‌.


48ൽ 32 ടീമുകളാണ്‌ രണ്ടാംഘട്ടത്തിലേക്ക്‌ യോഗ്യത നേടിയത്‌. രണ്ടുവട്ടം ജേതാക്കളായ ഉറുഗ്വായ്‌യാണ്‌ പുറത്തായവരിൽ പ്രമുഖർ. ബ്രസീൽ–ജപ്പാൻ, നെതർലൻഡ്‌സ്‌–മൊറോക്കോ മത്സരങ്ങളാണ്‌ റ‍ൗണ്ട്‌ ഓഫ്‌ 32ലെ വമ്പൻ പോരാട്ടങ്ങൾ. നോർവെ ഐവറികോസ്റ്റിനെ നേരിടും. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ ആതിഥേയ രാജ്യങ്ങളും മുന്നേറിയിട്ടുണ്ട്‌.


ആഫ്രിക്കൻ ടീമായ കേപ്‌ വെർദെയെ ഇതുവരെയും നേരിട്ടിട്ടില്ല അർജന്റീന. ഇതാദ്യമായാണ്‌ ഇരുടീമുകളും മുഖാമുഖം വരുന്നത്‌. ലോക റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്താണ്‌ നിലവിലെ ചാമ്പ്യൻമാർ. കേപ്‌ വെർദെ 67–ാമതും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home