കുതിക്കാൻ ജർമനി

ബോസ്റ്റൺ: ഇക്വഡോറിനോടേറ്റ തോൽവിയിൽനിന്ന് കരകയറാൻ ജർമനി. പരാഗ്വായ്‌ക്കെതിരെ തകർപ്പൻ ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിക്കലാണ് ലക്ഷ്യം. റൗണ്ട് ഓഫ് 32ലെ ജർമനി–പരാഗ്വായ് പോരാട്ടം നാളെ പുലർച്ചെ രണ്ടിനാണ്. ബോസ്റ്റൺ സ്‌റ്റേഡിയമാണ് വേദി. ഇരുടീമുകളും 2002ൽ ഏറ്റുമുട്ടിയപ്പോൾ ജർമനി ഒറ്റ ഗോളിന് ജയിച്ചിരുന്നു. ഗ്രൂപ്പിൽ ഐവറികോസ്‌റ്റിനെയും കുറസാവോയെയും തോൽപ്പിച്ച ജർമനിക്ക് അവസാന കളിയിൽ ഇക്വഡോറിനോട് 2–1ന്റെ തോൽവി വഴങ്ങേണ്ടിവന്നു. ഇൗ നിരാശയിലാണ് നോക്കൗട്ടിലിറങ്ങുന്നത്. പരാഗ്വായ് ഡി ഗ്രൂപ്പിൽ മൂന്നാംസ്ഥാനക്കാരായി. തുർക്കിയെ വീഴ്‌ത്തിയപ്പോൾ അമേരിക്കയോട് കീഴടങ്ങി. ഓസ്‌ട്രേലിയയോട് സമനിലയും വഴങ്ങി.










0 comments