സൈക്കോ ഡിഫൻസും ക്ലച്ച് ഗോളും

മിഥുൻ കൃഷ്‌ണ/ mog state
Published on Jun 29, 2026, 02:57 AM | 2 min read
"നീ എത്ര വലിയ എംബാപ്പെയോ മെസ്സിയോ ആയിട്ട് വന്നാലും ശരി, നിന്റെ സ്പീഡും സ്കില്ലും ഒക്കെ വീട്ടിൽ വെച്ചിട്ട് വന്നാൽ മതി, ഇവിടെ നടപ്പില്ല' എന്ന മാസ്സ് ഡയലോഗിന്റെ കുറവേയുള്ളൂ.
ശരിക്കും പറഞ്ഞാൽ മാജിക് കാണിക്കാൻ ഒരു മെസ്സി ഇല്ല, ഡിഫെൻഡർമാരുടെ ആയുസ്സ് കളഞ്ഞ്, ഇൻസെയ്ൻ വായുവേഗത്തിൽ ഓടിക്കയറാൻ ഒരു എംബാപ്പെയുമില്ല. ബൈസിക്കിൾ കിക്ക് എടുക്കാൻ CR7നുമില്ല. ഹോ! എന്നിട്ടും കാനഡ, ദക്ഷിണാഫ്രിക്ക റൗണ്ട് ഓഫ് 32 ബാറ്റിൽ ശരിക്കും Underdog vs Underdog ഇലക്‌ട്രിക്കായിരുന്നു. മുഴുവൻ സമയവും രണ്ട് ടീമും സോഫി സ്റ്റേഡിയത്തിൽ കട്ടയ്ക്ക് കട്ട. ഇഞ്ച്വറി ടൈമിന്റെ ലാസ്‌റ്റ് മൊമന്റ്‌സിൽ (90+2) ദക്ഷിണാഫ്രിക്കയുടെ ഡിഫൻസ് കോട്ട തകർത്ത് മിഡ്‌ഫീൽഡർ സ്റ്റീഫൻ യുസ്റ്റാക്കിയോ സ്കോർ ചെയ്തപ്പോൾ കാനഡ നേരെ പ്രീ-ക്വാർട്ടറിലേക്ക്. എക്‌സ്‌ട്രാമിലേക്കെന്ന് കരുതിയിടത്തായിരുന്നു യുസ്റ്റാക്കിയോയുടെ ആ ഒന്നൊന്നര ക്ലച്ച് ഗോൾ.
ഇരു ടീമുകളും തുടക്കം മുതൽ തന്നെ അറ്റാക്കിങ് മോഡിൽ. പൊടുന്നനെ ദക്ഷിണാഫ്രിക്ക സൈക്കോ ഡിഫൻസിലേക്ക് ഗിയർ മാറ്റി. ഗോൾ അടിക്കാൻ ആരുമില്ലെങ്കിലും, ഗോൾ വാങ്ങി കൂട്ടില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഇഞ്ച്വറി ടൈംവരെ ആഫ്രിക്കൻ ഡൂഡ്‌സ്. ബോക്സിന് മുന്നിൽ വണ്ടി പാർക്ക് ചെയ്യുന്ന കാര്യത്തിൽ Certified Pro. റൂഡ് ബോയ് വൈബിൽ കാനഡയുടെ പ്ലാൻസ് മൊത്തം തകർത്ത് മെന്റലി വട്ടാക്കുന്ന ടൈപ്പ് കളി. "നീ എത്ര വലിയ എംബാപ്പെയോ മെസ്സിയോ ആയിട്ട് വന്നാലും ശരി, നിന്റെ സ്പീഡും സ്കില്ലും ഒക്കെ വീട്ടിൽ വെച്ചിട്ട് വന്നാൽ മതി, ഇവിടെ നടപ്പില്ല' എന്ന മാസ്സ് ഡയലോഗിന്റെ കുറവേയുള്ളൂ.
കാനഡ ഫോർവേഡുകൾക്ക് ബോക്സിന്റെ അടുത്തേക്ക് വരണമെങ്കിൽ വിസയും പാസ്‌പോർട്ടും എടുക്കേണ്ടുന്ന അവസ്ഥ. ആരെങ്കിലും ഒന്ന് ബോക്സിനുള്ളിലേക്ക് കാലെടുത്തു വെച്ചാൽ അപ്പൊ തീർന്നു. ഒന്നെങ്കിൽ ബോൾ പുറത്തേക്ക്, അല്ലെങ്കിൽ ബോൾ കൊണ്ടുവന്നവൻ നേരെ സ്ട്രെച്ചറിലേക്ക്, അതാണ് ലൈൻ. ദക്ഷിണാഫ്രിക്കൻ ഗോളി വില്യംസ് മാരക ബീസ്‌റ്റ് മോഡിലും. കാനഡയെ ഒടുക്കത്തെ ഷോക്കടിപ്പിച്ചു.

സിക്സ്ത് മിനിറ്റ് ശരിക്കും വൺ വേ സീൻ ആയിരുന്നു. മൊക്കോയേന ഒന്നൊന്നര ലോങ് റേഞ്ച് ബോംബ് ഇട്ടതും കാനഡയുടെ ഡിഫൻസ് മൊത്തം ബ്ലാങ്ക്. കാനഡ ഗോളി ക്രെപ്പോ അൾട്രാ പ്രോ മാക്സ് അലേർട്ടായതുകൊണ്ട് കാനഡ പെട്ടെന്ന് തന്നെ ക്രൈസിസ് മോഡിൽ ആയില്ല. പക്കാ വൗ ഫാക്ടർ!
കാനഡയും ഒട്ടും വിട്ടുകൊടുത്തില്ല. സാലിബയും യുസ്റ്റാക്വിയോയും മിഡ്ഫീൽഡ് മൊത്തം ഭരിച്ചു. അൽഫോൻസോ ഡേവിസ് ഫസ്റ്റ് ഇലവനിൽ ഇല്ലാതിരുന്നത് വലിയൊരു പ്ലോട്ട് ട്വിസ്റ്റ് ആയിരുന്നെങ്കിലും ലാസ്‌റ്റ് മിനിറ്റുകളിൽ ഇറങ്ങി. കാനഡയുടെ പ്രതിരോധവും പവർഫുൾതന്നെ.
ജോനാഥൻ ഡേവിഡും ടീമും ബോക്സിലേക്ക് കയറാൻ നോക്കുമ്പോഴേക്കും ദക്ഷിണാഫ്രിക്കൻ ഡിഫൻഡർമാർ ബോഡി ചെക്ക് ചെയ്ത് സീൻ കോൺട്രായാക്കും. നോട്ട് ഇൻ മൈ ഹൗസ് ഫ്‌ളോയിൽ അഗ്രസ്സീവ് ഡിഫൻഡിങ്. നിരന്തരം ചൊറിഞ്ഞപ്പോൾ സാലിബയ്ക്ക് 60–ാമിനിറ്റിൽ കൺട്രോൾ പോയി. മഞ്ഞ കാർഡ് ഇരന്നുവാങ്ങി. ഇനിയും നിർത്തിയാൽ റെഡ് കാർഡ് വാങ്ങി സാലിബ മുട്ടൻപണിവാങ്ങിക്കും എന്ന് മനസ്സിലാക്കി കാനഡ കോച്ച് ജസ്സി മാർഷ് സ്പോട്ടിൽ അവനെ തിരിച്ചുവിളിച്ചു.
ഇഞ്ചുറി ടൈമിലെ ആ ഡ്രമാറ്റിക് ഗോൾ... ദക്ഷിണാഫ്രിക്ക ഔട്ട്! അവർ നന്നായി കുക്ക് ചെയ്തു, പക്ഷേ അവസാനം പാത്രം കരിഞ്ഞുപോയി. പക്ഷേ അവരുടെ പീക്ക് ഫോമും വീര്യവും ആരും മറക്കാൻ പോകുന്നില്ല. ഭീകര മാരക സർവൈവൽ. കട്ട റെസ്പെക്ട്.
കാനഡക്ക് പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റായി.നെതർലൻഡ്സിന്റെ അറ്റാക്കിങ് ഗെയിമാണോ മൊറോക്കോയുടെ മാന്ത്രിക ഡിഫൻസാണോ നേരിടേണ്ടിവരിക. ചിൽ ഓൺ വെയിറ്റിങ്ങ്










0 comments