print edition കുതിച്ചു കാനഡ; ദക്ഷിണാഫ്രിക്ക മടങ്ങി

ലൊസ് ആഞ്ചലസ്: പരിക്കുസമയത്ത് സ്‌റ്റീഫൻ എസ്‌റ്റാക്വിയോ നേടിയ ഗോളിൽ കാനഡ ലോകകപ്പ് ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ. ദക്ഷിണാഫ്ര-ിക്കയെ ഒറ്റ ഗോളിന് കീഴടക്കിയാണ് മുന്നേറ്റം. ലോകകപ്പ് ആതിഥേയ ടീമുകളിലൊന്നായ കാനഡ ആദ്യമായാണ് നോക്കൗട്ട് ഘട്ടത്തിലെത്തിയത്.
പ്രതിരോധക്കളി കൊണ്ട് കനേഡിയൻ ആക്രമണങ്ങളെ തടുത്തുനിർത്തിയ ദക്ഷിണാഫ്രിക്കയ്‌ക്ക് അവസാന നിമിഷം പിഴച്ചു. ബോക്‌സിന് പുറത്തുനിന്ന് എസ്‌ക്വാറ്റിയോ തൊടുത്ത ഷോട്ട് ഗോൾകീപ്പർ റോൺവെൻ വില്യംസിനെ നിഷ്‌പ്രഭനാക്കി വലയിൽ കയറി.
തുടക്കം മുതൽ ഇരു ടീമുകൾക്കും താളം കണ്ടെത്താനായില്ല. ആക്രമണങ്ങൾ പാതിവഴിയിൽ മുറിഞ്ഞു. അവസാന ഘട്ടത്തിൽ ക്യാപ്‌റ്റൻ അൽഫോൺസ് ഡേവിസ് കളത്തിലിറങ്ങിയത് കാനഡയുടെ ആക്രമണ നീക്കങ്ങൾക്ക് വേഗം പകർന്നു. പ്രീ ക്വാർട്ടറിൽ നെതർലൻഡ്‌സ്–മൊറോക്കോ മത്സരത്തിലെ ജേതാക്കളായിരിക്കും കാനഡയുടെ എതിരാളികൾ.










0 comments