ലൈബ്രേറിയന്മാരെ പാർട്‌ടൈം ജീവനക്കാരായി അംഗീകരിക്കണം

കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ ജില്ലാസമ്മേളനം മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു.
തളിപ്പറന്പ്
ലൈബ്രേറിയന്മാരെ പാർട്‌ടൈം ജീവനക്കാരായി അംഗീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കെ ബാലകൃഷ്ണൻ മാസ്റ്റർ (ഏഴാംമൈൽ ടാപ്കോസ് ഓഡിറ്റോറിയം) നഗരിയിൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് യു കെ ശിവകുമാരി അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് എം സി ജയകൃഷ്‌ണൻ അനുശോചന പ്രമേയവും സംസ്ഥാന സെക്രട്ടറി പി അപ്പുക്കുട്ടൻ സംഘടനാ റിപ്പോർടും കെ രാജൻ കണക്കും അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, വിസ്മയ പാർക്ക് വൈസ് ചെയർമാൻ കെ സന്തോഷ്, പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം എസ് പി രമേശൻ, കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ അനീഷ് കുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ വിജയിച്ചവർക്കുള്ള അനുമോദനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ലൈബ്രറിയന്മാർക്കുള്ള അനുമോദനവും നടത്തി. സംഘാടക സമിതി ചെയർമാൻ ടി ബാലകൃഷ്‌ണൻ സ്വാഗതവും കെ എം ചന്ദ്രബാബു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: യു കെ ശിവകുമാരി (പ്രസിഡന്റ്), എം സി ജയകൃഷ്‌ണൻ, സി നളിനാക്ഷി (വൈസ് പ്രസിഡന്റ്), കെ രാജൻ (സെക്രട്ടറി), കെ ജയരാജൻ, കെ ഉഷ (ജോ. സെക്രട്ടറി).










0 comments