print edition ആൻസി മായ്‌ച്ചു 22 വർഷം; ലോങ് ജമ്പിൽ അഞ്‌ജു ബോബി ജോർജിന്റെ ദേശീയ റെക്കോഡ് തിരുത്തി

ഭുവനേശ്വർ: ഇന്ത്യൻ അത്‌ലറ്റിക്‌സിലെ ഇതിഹാസ നേട്ടത്തിലേക്ക് പറന്ന് മലയാളിയായ ആൻസി സോജൻ. ഇന്ത്യൻ വനിതാ ലോങ് ജന്പ് ചരിത്രത്തിലെ വിഖ്യാത താരം ഒളിന്പ്യൻ അഞ്‌ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് ആൻസി മറികടന്നു.
ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന അന്തർ സംസ്ഥാന അത്‌ലറ്റിക്‌സ് ചാന്പ്യൻഷിപ്പിൽ 6.88 മീറ്റർ ചാടിയാണ് പുതിയ ദൂരം കുറിച്ചത്. സെപ്‌തംബറിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്കും ഇരുപത്തഞ്ചുകാരി യോഗ്യത നേടി.
2004 ഏതൻസ് ഒളിമ്പിക്‌സിലാണ് അഞ്‌ജുവിന്റെ 6.83 മീറ്റർ റെക്കോഡ് പ്രകടനമുണ്ടായത്. കലിംഗ സ്‌റ്റേഡിയത്തിൽ അഞ്ചാം ശ്രമത്തിലായിരുന്നു ആൻസിയുടെ നേട്ടം.അനൂപ് ജോസ-ഫാണ് പരിശീലകൻ. ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥയാണ് ആൻസി. തൃശൂർ നാട്ടിക തൃപ്രയാർ ഇടപ്പള്ളി സോജന്റെയും ജാൻസിയുടെയും മകളാണ്. സഹോദരങ്ങൾ: ഡൊമിനിക്, അഞ്‌ജലി.
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെള്ളി നേടി ആർ അനുവും ഏഷ്യൻ ഗെയിംസ് ടിക്കറ്റെടുത്തു. പുരുഷ ഹൈജമ്പിൽ സർവേഷ് കുഷാരെ 2.31 മീറ്റർ ചാടി ദേശീയ റെക്കോഡിട്ടു.










0 comments