ad
Deshabhimani

കർഷകസംഘം സംസ്ഥാന സമ്മേളനം

ഹുണ്ടിക സ്ഥാപിക്കൽ ആരംഭിച്ചു

കർഷകസംഘം സംസ്ഥാന സമ്മേളന ചെലവിനായുള്ള ഹുണ്ടിക സ്ഥാപിക്കൽ വനിതാകർഷക അവാർഡ് ജേതാവ് 
ആഷ ഷൈജുവിന് നൽകി ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 27, 2026, 01:58 AM | 1 min read

കഞ്ഞിക്കുഴി

സെപ്തംബർ 18, 19, 20 തിയതികളിൽ ആലപ്പുഴയിൽ നടക്കുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിനായുള്ള സാമ്പത്തികശേഖരണത്തിന്റെ ഭാഗമായി കർഷക ഭവനങ്ങളിൽ ഹുണ്ടിക സ്ഥാപിച്ചു. സംസ്ഥാന വനിതാകർഷക അവാർഡ്‌ ജേതാവ് കഞ്ഞിക്കുഴിയിലെ ആഷ ഷൈജുവിന് നൽകി ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ്‌ വി സലിം കുമാർ അധ്യക്ഷനായി. സെക്രട്ടറി വി ശശീന്ദ്രൻ, എം സന്തോഷ് കുമാർ, സി വി മനോഹരൻ, സിപിഐ എം ഏരിയാ സെക്രട്ടറി ബി സലിം, കെ സുരജിത്ത്, എം കെ സജി, ജി മുരളി, ജമീല പുരുഷോത്തമൻ, വി കെ പ്രസാദ്, ടി ജി ഗോപിനാഥ്, വി ഷൺമുഖൻ, വി സുദർശനൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home