ad
Deshabhimani

കോൺഗ്രസ്‌ നേതാവ്‌ ഉൾപ്പെട്ട കുഴൽപ്പണ കവർച്ച: 
3 പേർ ഇടപ്പള്ളിയിൽ പിടിയിൽ

Money laundering

പിടിയിലായ പ്രതികള്‍

വെബ് ഡെസ്ക്

Published on Jun 27, 2026, 01:56 AM | 1 min read

തൃശൂർ/കൊച്ചി


പാലക്കാട് വിളയൂരിലെ കോൺഗ്രസ്‌ നേതാവ്‌ മുഹമ്മദ്‌ റാഫി ഉൾപ്പെട്ട കുഴൽപ്പണ കവർച്ചാക്കേസിൽ മൂന്നു പ്രതികൾ കൂടി പിടിയിൽ. പഴുവിൽ ചെമ്മണിവീട്ടിൽ വിപിൻ (37), പെരിങ്ങോട്ടുകര വന്നണി സിബി (34), അന്തിക്കാട് കിഴുപ്പിള്ളിക്കര അമ്പലത്തുവീട്ടിൽ ഷാജഹാൻ (32) എന്നിവരെയാണ് വാഹനത്തിൽ രക്ഷപ്പെടുന്നതിനിടെ ഇടപ്പള്ളി ദേശീയപാതയിൽ കളമശേരി പൊലീസും പ്രത്യേക അന്വേഷക സംഘവും ചേർന്ന്‌ പിന്തുടർന്ന് പിടികൂടിയത്.



പ്രതികളെ അന്തിക്കാട്‌ സ്‌റ്റേഷനിൽ എത്തിച്ച്‌ തുടർനടപടിയെടുക്കും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. കുഴൽപ്പണ കവർച്ചാക്കേസിലെ മുഖ്യസൂത്രധാരൻ കട്ടിങ്‌ നബീലിനെ കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്ന്‌ പിടികൂടിയിരുന്നു. പെൺസുഹൃത്തിനൊപ്പം ദുബായിലേക്ക്‌ കടക്കാൻ ഒരുങ്ങുന്നതിനിടയിലാണ്‌ നബീൽ പിടിയിലായത്‌. അക്രമികളെത്തിയ കാർ വാടകയ്‌ക്കെടുത്ത സി ബി ശർമ നേരത്തെ പിടിയിലായി. 11 പ്രതികളെയും പൊലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌.


പട്ടാമ്പി വിളയൂരിലെ കോൺഗ്രസ് നേതാവ്‌ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കുഴൽപ്പണമാണ്‌ കാർ ആക്രമിച്ച്‌ കവർന്നത്‌. 16.25 ലക്ഷം രൂപ നഷ്ടമായെന്നാണ്‌ നിലവിലെ കേസ്‌. മുഹമ്മദ്‌ റാഫിയാണ്‌ രൂപ മാറ്റി ഡോളറാക്കാൻ ഏജന്റായ രഞ്ജിത്തിനെ ബന്ധപ്പെട്ടത്‌. കളമശേരി സ്‌റ്റേഷനിലെ എസ്‌ഐമാരായ സെബാസ്റ്റ്യൻ പി ചാക്കോ, എ കെ എൽദോ, സിപിഒ ബേസിൽ മാത്യു എന്നിവരാണ്‌ പ്രത്യേക അന്വേഷക സംഘത്തിനൊപ്പം ഉണ്ടായിരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home