ad
Deshabhimani

print edition ഇക്വ‘ഡോർ’
തകർത്ത്‌ ദിയാലോ

Amad Diallo

ഇക്വഡോറിനെതിരെ ഐവറികോസ്‌റ്റിന്റെ വിജയഗോൾ നേടിയ അമദ്‌ ദിയാലോയെ സഹതാരം എടുത്തുയർത്തുന്നു

വെബ് ഡെസ്ക്

Published on Jun 16, 2026, 01:10 AM | 1 min read

ഫിലാഡെൽഫിയ: തുടർച്ചയായി 19 മത്സരങ്ങളിൽ പരാജയമറിയാതെ ലോകകപ്പിനെത്തിയ ഇക്വഡോറിന്റെ കുതിപ്പ്‌ അവസാനിപ്പിച്ച്‌ ഐവറികോസ്‌റ്റ്‌. പകരക്കാരനായി കളത്തിലിറങ്ങിയ സ‍ൂപ്പർ താരം അമദ്‌ ദിയാലോ 90–ാംമിനിറ്റിൽ നേടിയ ഗോളിലായിരുന്നു ഐവറിയുടെ വിജയം. യോഗ്യത മത്സരങ്ങളിലെല്ലാം പ്രതിരോധനിരയുടെ കരുത്തിലായിരുന്നു ഇക്വഡോറിന്റെ കുതിപ്പ്‌. കഴിഞ്ഞ 18 മത്സരങ്ങളിൽ വഴങ്ങിയത്‌ അഞ്ച്‌ ഗോൾ മാത്രം.


തുടക്കം മുതൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റുന്നതിൽ ഇക്വഡോർ പരാജയപ്പെട്ടു. രണ്ട്‌ തവണയാണ്‌ ഗോളെന്ന്‌ ഉറപ്പിച്ച ഷോട്ടുകൾ പോസ്‌റ്റിൽ തട്ടിത്തെറിച്ചത്‌. ഐവറിയെയും ഒരു തവണ പോസ്‌റ്റ്‌ തടഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home