കർഷകവിരുദ്ധനയങ്ങൾ കേന്ദ്രം തിരുത്തണം

കർഷകസംഘം എറണാകുളം ഏരിയ പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കേന്ദ്രസർക്കാർ കർഷകവിരുദ്ധനയങ്ങൾ തിരുത്തണമെന്നും എഫ്എസിടി രാസവളം ഉൽപ്പാദനം വർധിപ്പിക്കണമെന്നും വളംസബ്സിഡി പുനഃസ്ഥാപിച്ച് വിതരണശൃംഖല വിപുലീകരിക്കണമെന്നും കർഷകസംഘം എറണാകുളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
കെ ജെ ഡിവൈൻ നഗറിൽ (ഗാന്ധിനഗർ ലയൺസ് ഹാൾ) ചേർന്ന പ്രതിനിധിസമ്മേളനം കർഷകസംഘം ജില്ലാ പ്രസിഡന്റ് ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി വി ജോസഫ് അധ്യക്ഷനായി. കെ എൽ ബിജു രക്തസാക്ഷിപ്രമേയവും മനോജ് മൈക്കിൾ അനുശോചനപ്രമേയവും സെക്രട്ടറി പി എച്ച് ഷാഹുൽ ഹമീദ് റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം കെ വി ഏലിയാസ്, ജില്ലാ കമ്മിറ്റി അംഗം സബിത കരീം, സ്വാഗതസംഘം ചെയർമാൻ കെ പി പ്രതീഷ്-കുമാർ എന്നിവർ സംസാരിച്ചു.
പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ തുളസി ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി സി മണി, എൻ സതീഷ്, ഇ എസ് സുനിൽകുമാർ, ടി എസ് മാധവൻ, റോയ് തോമസ് എന്നിവർ സംസാരിച്ചു. പച്ചക്കറിത്തൈകളും വിതരണം ചെയ്തു. ഭാരവാഹികൾ: അഡ്വ. ഇ എം സുനിൽകുമാർ (പ്രസിഡന്റ്), പി എച്ച് ഷാഹുൽ ഹമീദ് (സെക്രട്ടറി), ടി എസ് മാധവൻ (ട്രഷറർ).










0 comments