ad
Deshabhimani

ദേശാഭിമാനി ഫോക്കസ് 
കരിയര്‍മേള 18ന്

Focus
വെബ് ഡെസ്ക്

Published on Jun 16, 2026, 03:21 AM | 1 min read

കൊച്ചി


വിദ്യാഭ്യാസരം​ഗത്തെ ഏറ്റവും പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്ന ദേശാഭിമാനി ഫോക്കസ് 2026 കരിയർ ഫെസ്റ്റിവൽ വ്യാഴാഴ്ച കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കും. രാവിലെ ഒമ്പതിന് കലക്ടര്‍ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിദഗ്ധര്‍ നയിക്കുന്ന ഉന്നതവിദ്യാഭ്യാസ സെമിനാര്‍, കരിയര്‍ ഗൈഡന്‍സ് ക്ലാസ് എന്നിവ നടക്കും.


കരിയർ ഓപ്ഷൻ വിദ്യാർഥികൾക്ക് പരിചയപ്പെടുത്താനും കരിയർസാധ്യതകളെക്കുറിച്ച് പ്രമുഖരോട് സംസാരിക്കാനുമുള്ള അവസരമുണ്ടാകും. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികളെ മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി അനുമോദിക്കും.


ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട്, ചാവറ ഫിലിം സ്കൂള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് റൈറ്റിങ്, എൽകെ ഓവർസീസ് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫോ ണ്‍: 0484 2587100.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home