ad
Deshabhimani

എസ്എഫ്ഐ രാപകൽ സമരം തുടങ്ങി

എസ്എഫ്ഐ രാപകൽസമരം കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കേന്ദ്രകമ്മിറ്റി അംഗം ബിപിൻരാജ് പായം ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 16, 2026, 03:01 AM | 1 min read

കാസർകോട് നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടുകൾ പരിഹരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എസ്എഫ്ഐ ജില്ലാ കമ്മിറ്റി നടത്തുന്ന രാപകൽ സമരം തുടങ്ങി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കേന്ദ്ര കമ്മിറ്റി അംഗം ബിപിൻരാജ് പായം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ അദിനാൻ ചട്ടഞ്ചാൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം പ്രവിഷ പ്രമോദ്, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ കെ പി വൈഷ്ണവ്, എം അനുരാജ്, വൈസ് പ്രസിഡന്റുമാരായ കവിതാ കൃഷ്ണൻ, പി അഭിചന്ദ്, ബാലസംഘം ജില്ലാ സെക്രട്ടറി അനുരാഗ് പുല്ലൂർ, കെ ശൈലേഷ് എന്നിവർ സംസാരിച്ചു. തിങ്കൾ വൈകീട്ട് അഞ്ചിന് തുടങ്ങിയ സമരം ചൊവ്വ പകൽ 11ന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home