മാലിന്യനീക്കം നിലച്ചു, നഗരം കുപ്പത്തൊട്ടി

കലൂർ സ്റ്റേഡിയം ലിങ്ക് റോഡിൽ വൈലോപ്പള്ളി ലെയിനിനുസമീപം റോഡരികിലെ മാലിന്യം
കൊച്ചി
നാടിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടിയിട്ടും നീക്കംചെയ്യാതെ തദ്ദേശസ്ഥാപനങ്ങള്‍. രണ്ടുദിവസം മഴ മാറിനിന്നിട്ടും ജില്ലയുടെ പ്രധാന ഇടങ്ങളില്‍നിന്നുപോലും മാലിന്യം നീക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ജില്ലയിലെ പ്രധാനപാതകളിലൊന്നായ കണ്ടെയ്നര്‍ റോഡില്‍ പലയിടത്തും ചാക്കുകളിലടക്കം നി റച്ച് രാപകല്‍ ഭേദമന്യേ മാലിന്യം തള്ളുന്നുണ്ട്. ദേശീയപാത 66ല്‍ വരാപ്പുഴ മേല്‍പ്പാലത്തിന്റെ സര്‍വീസ് റോഡുകള്‍ "സ്ഥിരം കുപ്പത്തൊട്ടിയായി'മാറിയിരിക്കുന്നു. മറ്റൊരു പ്രധാനപാതയായ ആലുവ–പറവൂര്‍ റോഡില്‍ (എസ്എച്ച് 16) കരുമാല്ലൂര്‍ ഭാഗത്തും മാലിന്യം തള്ളൽ പതിവാണ്. ഈ റോഡില്‍ കരുമാല്ലൂര്‍ പഞ്ചായത്തിനുസമീപം സ്ഥാപിച്ച നിരീക്ഷണ കാമറയും കാടുമൂടി.
കലൂർ സ്റ്റേഡിയം ലിങ്ക് റോഡിൽ വൈലോപ്പള്ളി ലെയ്‌നിനുസമീപവും മാലിന്യംതള്ളല്‍ പതിവാണ്. ഹൈക്കോടതിക്കുസമീപം ജലമെട്രോ ടെര്‍മിനലിനുസമീപം മാലിന്യം ശേഖരിക്കുന്ന കുപ്പത്തൊട്ടി നിറഞ്ഞിട്ടും നീക്കം ചെയ്തിട്ടില്ല. ഇവിടെ നടപ്പാതയും ദിവസങ്ങളായി തകര്‍ന്നുകിടക്കുകയാണ്.









0 comments