ad
Deshabhimani

ഇറാൻ പുറത്തായാൽ പകരം ഏത് ടീമിന് ഫിഫ ലോകകപ്പ് കളിക്കാം?

ഇറാൻ പുറത്തായാൽ പകരം ഏത് ടീമിന് ഫിഫ ലോകകപ്പ് കളിക്കാം?

ടീം ഇറ്റലി

വെബ് ഡെസ്ക്

Published on Apr 13, 2026, 07:08 PM | 1 min read

റോം : മൂന്നാം തവണയും ഫുട്ബോൾ ലോകകപ്പ് യോഗ്യത നേടാതെ പുറത്തായ മുൻ ചാമ്പ്യന്മാരായ ഇറ്റലിക്ക് അപ്രതീക്ഷിതമായി ലോകകപ്പിലേക്ക് വഴിതെളിയുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇറാന്റെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തിലായതാണ് ഇറ്റലിക്ക് പ്രതീക്ഷ നൽകുന്നത്. സുരക്ഷാ കാരണങ്ങളാൽ അമേരിക്കയിൽ മത്സരങ്ങൾ നടത്തുന്നതിൽ ഇറാൻ ടീം ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ട്.


ഇറാൻ ടൂർണമെന്റിൽ നിന്ന് പിന്മാറാനോ അല്ലെങ്കിൽ ഒഴിവാക്കപ്പെടാനോ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തേണ്ട ഉത്തരവാദിത്തം ഫിഫയ്ക്കാണ്. ഈ സാഹചര്യത്തിൽ ഫിഫ റാങ്കിങിൽ മുന്നിലുള്ളതും നാല് തവണ ലോകകിരീടം നേടിയ ഇറ്റലിയെ പരിഗണിക്കാനാണ് സാധ്യത.


എന്നാൽ, ഏഷ്യയിൽ നിന്നടക്കമുള്ള മറ്റ് ടീമുകൾ യോഗ്യതയ്ക്കായി കാത്തുനിൽക്കുമ്പോൾ ഇറ്റലിക്ക് ഇത്തരത്തിൽ അവസരം നൽകുന്നത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയേക്കും. 2006ൽ ലോകകിരീടം നേടിയ ഇറ്റലി, 2018ൽ സ്വീഡനോടും 2022ൽ നോർത്ത് മാസിഡോണിയയോടും പരാജയപ്പെട്ടിരുന്നു. ഇത്തവണ ബോസ്നിയയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ഇറ്റലി പുറത്തായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home