ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം; എതിരില്ലാത്ത രണ്ട് ഗോളിന് മോഹൻ ബഗാന് ജയം

Image Credit: X/mohunbagansg
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 12ാം സീസണിലെ ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റിനോട് കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ വിജയക്കൊടി പാറിച്ചത്. 36-ാം മിനിറ്റിൽ ജാമി മൿലാരനും ഇൻജറി ടൈമിൽ ടോം ആൽഡ്രഡുമാണ് ഗോളുകൾ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മോഹൻ ബഗാൻ ആക്രമണം ശക്തമാക്കി കളിയുടെ നിയന്ത്രണം സ്വന്തമാക്കി . 36-ാം മിനിറ്റിൽ ദിമിത്രി പെത്രാറ്റോസിന്റെ അസിസ്റ്റിൽ ജാമി മൿലാരൻ ഗോൾ നേടി ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിയിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ശക്തമാക്കിയെങ്കിലും അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ ടോം ആൽഡ്രഡ് ഹെഡറിലൂടെ 97-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി ബഗാൻ വിജയം ഉറപ്പിച്ചു.










0 comments