print edition സ്വയം നടത്തണമെന്ന് കായിക മന്ത്രാലയം ; വട്ടം കറങ്ങി ഐഎസ്‌എൽ


Sports Desk
Published on Dec 10, 2025, 12:00 AM | 1 min read
ന്യൂഡൽഹി
ഐഎസ്‌എൽ ഫുട്‌ബോൾ നടത്താൻ ക്ലബുകൾതന്നെ രംഗത്തിറങ്ങണമെന്ന സൂചനയുമായി കായികമന്ത്രാലയം. സർക്കാർ സാന്പത്തികമായി സഹായിക്കുമെന്ന സാധ്യതകളെ മന്ത്രാലയം പൂർണമായും തള്ളി. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും (എഐഎഫ്‌എഫ്) ക്ലബ് ഉടമകളും മറ്റ് പങ്കാളികളും ചേർന്ന് ലീഗ് നടത്തണമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഐഎസ്‌എൽ നടത്തിപ്പുകാരുമായുള്ള കരാർ കഴിഞ്ഞ ദിവസം ഒൗദ്യോഗികമായി അവസാനിച്ചിരുന്നു. പുതുക്കാനോ പുതിയ സ്‌പോൺസറെ കണ്ടെത്താനോ ഫെഡറേഷന് കഴിഞ്ഞില്ല. പുതിയ സ്‌പോൺസർക്കുള്ള ആദ്യ ശ്രമം പൂർണമായും പാളി. തുടർന്ന് ഒരു നീക്കവുമുണ്ടായില്ല. ഇതോടെ ഐഎസ്‌എല്ലിന് പിന്നാലെ രണ്ടാം ഡിവിഷനായ ഐ ലീഗും പ്രതിസന്ധിയിലായി.
താൽക്കാലിക ചെലവുകൾക്കുള്ള തുക ക്ലബുകൾ തന്നെ കണ്ടെത്തണം. വേദികളുടെ എണ്ണം കുറയ്‌ക്കണം. ചില നഗരങ്ങളിൽ മാത്രമായി മത്സരം നടത്തണം. എന്നൊക്കെയാണ് കായിക മന്ത്രാലയത്തിന്റെ നിർദേശങ്ങൾ. അതിനിടെ ക്ലബുകൾ ഇന്ന് യോഗം ചേരുന്നുണ്ട്.










0 comments