print edition ഐഎസ്‌എൽ ചാമ്പ്യൻ ഇന്ന്

ഈസ്റ്റ് ബംഗാൾ കളിക്കാർ പരിശീലനത്തിൽ
കൊൽക്കത്ത : ഐഎസ്‌എൽ ഫ-ുട്‌ബോളിലെ പരീക്ഷണ പതിപ്പിൽ ഇന്ന് ചാന്പ്യൻ പിറക്കും.
കൊൽക്കത്ത വന്പൻമാരായ ഇൗസ്‌റ്റ് ബംഗാൾ, മോഹൻ ബഗാൻ ടീമുകൾക്കൊപ്പം മുംബൈ സിറ്റി എഫ്‌സിയും പഞ്ചാബ് എഫ്‌സിയും ജംഷഡ്‌പുർ എഫ്‌സിയും പ്രതീക്ഷയോടെ ഇറങ്ങുന്നു. നാല് മത്സരങ്ങളാണ് നിർണായകം. ഇൗസ്‌റ്റ് ബംഗാൾ ഇന്റർ കാശിയുമായി ഏറ്റുമുട്ടും. ബഗാന് സ്‌പോർടിങ് ഡൽഹിയാണ് എതിരാളി. മുംബൈ പഞ്ചാബിനെ നേരിടും. ജംഷഡ്‌പുരിന് ഒഡിഷ എഫ്‌സിയുമായാണ് കളി. അവസാന റൗണ്ടായതിനാൽ എല്ലാ മത്സരങ്ങളും ഇന്ന് രാത്രി 7.30നാണ്.
ഇൗസ്‌റ്റ് ബംഗാളാണ് സാധ്യതയിൽ മുന്നിൽ. 23 പോയിന്റുമായി നിലവിൽ ഒന്നാമതുള്ള കൊൽക്കത്തൻ ടീമിന് ഇന്റർ കാശിയെ തോൽപ്പിച്ചാൽ ജേതാക്കളാകാം. രണ്ടാമതുള്ള ബഗാൻ പോയിന്റ് നിലയിൽ ഒപ്പമുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ പിന്നിലാണ്. അതിനാൽ തന്നെ ജയം മതിയാകും ഇൗസ്‌റ്റ് ബംഗാളിന്. 2003–04 സീസണിലാണ് അവസാനമായി ക്ലബ് പ്രധാന ആഭ്യന്തര ലീഗ് നേടിയത്.
വന്പൻ ജയം മാത്രമാണ് ബഗാന്റെ ലക്ഷ്യം. ഇൗസ്‌റ്റ് ബംഗാൾ ജയിക്കാതിരുന്നാൽ ബഗാന് കപ്പുയർത്താം. തോൽക്കാതിരുന്നാൽ മാത്രംമതി. രണ്ട് കളികളും സമനിലയായാൽ ഇൗസ്‌റ്റ് ബംഗാൾ ജേതാക്കളാകും.
നിലവിലെ ജേതാക്കളാണ് ബഗാൻ.
മുംബൈക്കും പഞ്ചാബിനും 22 വീതം പോയിന്റാണ്. ഇൗസ്‌റ്റ് ബംഗാളും ബഗാനും ജയിക്കാതിരുന്നാൽ മുംബൈ–പഞ്ചാബ് കളിയിലെ ജേതാക്കൾ കിരീടം സ്വന്തമാക്കും. 21 പോയിന്റുള്ള ജംഷഡ്‌പുരിന് ഒഡിഷയെ തോൽപ്പിച്ചാലും ഉറപ്പില്ല. മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചിരിക്കും കിരീട സാധ്യത.
23 പോയിന്റുമായി മത്സരങ്ങൾ പൂർത്തിയാക്കിയ ബംഗളൂരു എഫ്‌സി മൂന്നാമതുണ്ട്.
സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് മത്സരങ്ങളുടെ എണ്ണം വെട്ടിക്കുറിച്ച സീസണായിരുന്നു ഇക്കുറി. ടീമുകൾക്ക് ലഭിച്ചത് 13 മത്സരങ്ങൾ. പ്ലേ ഓഫ് മത്സരങ്ങൾ പൂർണമായും ഒഴിവാക്കി. പട്ടികയിൽ ഒന്നാമതെത്തുന്ന ടീമിനാണ് കിരീടം നൽകുക.










0 comments