ad
Deshabhimani

print edition ഇറ്റാലിയൻ ഫുട്ബോൾ ലീഗ്; ഇന്റർ അടുത്തു

Italy.jpg
വെബ് ഡെസ്ക്

Published on Apr 28, 2026, 01:09 AM | 1 min read

മിലാൻ: ഇറ്റലിയിൽ ഇന്റർ മിലാന്റെ കാത്തിരിപ്പ്‌ നീളുന്നു. ടോറിനോയോട്‌ 2–2ന്‌ കുരുങ്ങിയത്‌ തിരിച്ചടിയായി. എങ്കിലും കിരീടത്തിന്‌ അരികെയാണ്‌ മുൻ ചാമ്പ്യൻമാർ. ശേഷിക്കുന്ന അഞ്ച്‌ കളിയിൽ നാല്‌ പോയിന്റ്‌ നേടിയാൽ 21–ാം തവണയും ഇറ്റാലിയൻ ഫുട്‌ബോൾ ലീഗ്‌ ജേതാക്കളാകാം.


മെയ്‌ നാലിന്‌ പാർമയെ തോൽപ്പിക്കുകയും രണ്ടും മൂന്നും സ്ഥാനത്തുള്ള നാപോളിയും എസി മിലാനും ജയിക്കാതിരിക്കുകയും ചെയ്‌താൽ ഉറപ്പിക്കാം. 34 കളിയിൽ 79 പോയിന്റാണ്‌ ഇന്ററിന്‌. നാപോളിക്ക്‌ 69, മിലാന്‌ 67.


ടോറിനോയ്‌ക്കെതിരെ 2–0ന്‌ ലീഡ്‌ നേടിയ ശേഷമായിരുന്നു സമനില. മാർകസ്‌ തുറാമും യാൻ ഓറെൽ ബിസെകും ഗോളടിച്ചു. രണ്ടിനും വഴിയൊരുക്കിയത്‌ ഫെഡെറികോ ദിമാർകോയാണ്‌. സീസണിൽ 18 ഗോളിനാണ്‌ ഇറ്റാലിയൻ പ്രതിരോധക്കാരൻ വഴിയൊരുക്കിയത്‌. ഒറ്റ സീസണിൽ കൂടുതൽ ഗോൾസഹായം നൽകുന്നതിന്റെ റെക്കോഡും പേരിലാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home