print edition മെസിക്ക് 47, ഇന്റർ മയാമി ചാമ്പ്യൻമാർ

ഫ്‌ളോറിഡ
ലയണൽ മെസിയുടെ ഇന്റർ മയാമി എംഎൽഎസ് കപ്പ് ഫുട്‌ബോൾ ചാമ്പ്യൻമാർ. ഫൈനലിൽ തോമസ് മുള്ളറുടെ വാൻകൂവർ വൈറ്റ്‌കാപ്‌സിനെ 3–1ന് തകർത്തു. മയാമിയുടെ ആദ്യ കിരീടമാണ്. 2020 മുതലാണ് ടീം കളി തുടങ്ങിയത്. വാൻകൂവറിനെതിരെ റോഡ്രിഗോ ഡി പോൾ, തദേയോ അലെൻഡെ എന്നിവർ ലക്ഷ്യം കണ്ടു. മറ്റൊന്ന് ഏദെർ ഒകാമ്പോയുടെ പിഴവിൽനിന്നായിരുന്നു. രണ്ട് ഗോളിനും വഴിയൊരുക്കിയത് മെസിയായിരുന്നു.
കളിജീവിതത്തിൽ അർജന്റീന ക്യാപ്‌റ്റന്റെ 47–ാം ട്രോഫി കൂടിയാണിത്. മറ്റാർക്കുമില്ലാത്ത നേട്ടം. സീസണിൽ 29 ഗോളടിച്ച മുന്നേറ്റക്കാരൻ 21 എണ്ണത്തിന് അവസരവുമൊരുക്കി.
കളി ജീവിതത്തിൽ ആകെ 406 ഗോളിനാണ് മുപ്പത്തെട്ടുകാരൻ അവസരമൊരുക്കിയത്. ഇതും റെക്കോഡാണ്. ആകെ 1137 കളിയിൽ 896 ഗോളുമായി. വിരമിക്കൽ മത്സരത്തിനിറങ്ങിയ മയാമിയുടെ സ്‌പാനിഷ് മുൻ താരങ്ങളായ സെർജിയോ ബുസ്‌ക്വെറ്റ്‌സും ജോർഡി ആൽബയും കിരീടത്തോടെ മടങ്ങി. അർജന്റീന മുൻ പ്രതിരോധക്കാരൻ ഹാവിയർ മഷെറനോയാണ് മയാമി കോച്ച്. ഇൗ നാൽപ്പത്തൊന്നുകാരന്റെ പുതിയ വേഷത്തിലെ ആദ്യ കിരീടനേട്ടമാണിത്.
ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമാണ് മയാമിയുടെ ഉടമസ്ഥരിൽ പ്രധാനി.









0 comments