print edition ഐഎസ്‌എൽ തീരുമാനം നീളും

ന്യൂഡൽഹി
പ്രതിസന്ധി തീരാതെ ഐഎസ്‌എൽ ഫുട്‌ബോൾ. സംഘാടനം നേരിട്ട് നടത്താമെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) തീരുമാനമെടുത്തതോടെ ഐഎസ്‌എൽ പുതിയ സീസൺ സംബന്ധിച്ചുള്ള അനിശ്‌ചിതത്വം തുടർന്നു. ഐഎസ്‌എൽ–ഐ ലീഗ് ക്ലബുകൾ സമർപ്പിച്ച നിർദേശം ഫെഡറേഷൻ വാർഷിക യോഗം അംഗീകരിച്ചില്ല. നടത്തിപ്പ് ഉൾപ്പെടെ ക്ലബ്ബുകളുടെ പരിധിയിൽവരുന്ന നിർദേശമാണ് തള്ളിയത്. ലീഗുകൾ ഫെഡറേഷൻതന്നെ നേരിട്ട് നടത്തുമെന്നും യോഗത്തിൽ വ്യക്തമാക്കി.
പ്രശ്‌ന പരിഹാരത്തിനായി രണ്ട് സമിതികളെ ഫെ-ഡറേഷൻ നിയമിച്ചു. കേരള ഫുട്‌ബോൾ അസോസിയേഷൻ, ഗോവ ഫുട്‌ബോൾ അസോസിയേഷൻ, പശ്‌ചിമ ബംഗാൾ ഫുട്‌ബോൾ അസോസിയേഷൻ തലവൻമാർ ഉൾപ്പെട്ട മൂന്നംഗ സമിതി ചെന്നൈയിൻ എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, ഡൽഹി സ്‌പോർടിങ് ക്ലബ്, നോർത്ത് ഇൗസ്‌റ്റ് യുണൈറ്റഡ് എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ് ടീം പ്രതിനിധികളുമായി ചർച്ച നടത്തും. ഇൗ മാസം 29വരെയാണ് സമയം.









0 comments