print edition അമേലിയ ഇന്ത്യൻ വനിതാ ടീം കോച്ച്

ന്യൂഡൽഹി
ഇന്ത്യൻ വനിതാ സീനിയർ ടീമിന്റെ പരിശീലകയായി കോസ്‌റ്ററിക്കക്കാരി അമേലിയ വാൽവെർദെയെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഫ്‌എഫ്) നിയമിച്ചു. മാർച്ചിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പാണ് മുപ്പത്തൊന്പതുകാരിയുടെ ആദ്യ പരീക്ഷണം. ക്രിസ്‌പിൻ ഛേത്രിയാണ് നിലവിൽ ഇന്ത്യൻ ടീം പരിശീലകൻ.
2011ലാണ് അമേലിയ പരിശീലക കുപ്പായമണിയുന്നത്. 2015ൽ കോസ്‌റ്ററിക്കൻ ടീമിന്റെ ചുമതലയേറ്റെടുത്തു. 2023വരെ നീണ്ടു. രണ്ട് തവണ കോസ്‌റ്ററിക്ക ലോകകപ്പിൽ കളിക്കുകയും ചെയ്‌തു.










0 comments