ഭിന്നശേഷിസൗഹൃദ കളിയിടം; പനമ്പിള്ളിനഗറിൽ ‘ഇൻക്ലൂസീവ് പാർക്ക്'

ഇന്നർ വീൽ ക്ലബ് ഓഫ് കൊച്ചി നവീകരിച്ച ‘ഇൻക്ലൂസീവ് പാർക്ക്’ഇന്നർ വീൽ ഡിസ്ട്രിക്ട് ചെയർപേഴ്‌സൺ വിദ്യ സഞ്ജയ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ഭിന്നശേഷിക്കാർ ഉൾപ്പെടെ എല്ലാ കുട്ടികൾക്കും സുരക്ഷിതവും സൗഹൃദപരവുമായ കളിയിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇന്നർ വീൽ ക്ലബ് ഓഫ് കൊച്ചി നവീകരിച്ച ‘ഇൻക്ലൂസീവ് പാർക്കി’ന്റെ ഉദ്ഘാടനം ഇന്നർ വീൽ ഡിസ്ട്രിക്ട് ചെയർ പേഴ്‌സൺ വിദ്യ സഞ്ജയ് നിർവഹിച്ചു.
പ്രസിഡന്റ് ഷീലാ സാജു, ഡിസ്ട്രിക്ട് സെക്രട്ടറി ശ്വേത വാസുദേവൻ, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ പ്രസിഡന്റ് ഗായത്രി കൃഷ്ണൻ, റോട്ടറി ബാൽ ഭവൻ ഡയറക്ടർ രവീന്ദ്ര കൃഷ്ണൻ എന്നിവർ സംസാരിച്ചു. എറണാകുളം പനമ്പിള്ളിനഗറിലെ റോട്ടറി ക്ലബ് ഓഫ് കൊച്ചി ബാലഭവൻ ഗ്രൗണ്ടിലെ പാർക്കാണ് നവീകരിച്ചത്. കെ പി തോമസ് ഫൗണ്ടേഷന്റെ പൊതുനന്മ ഫണ്ട് ഉപയോഗിച്ചാണ് പാർക്ക് നവീകരിച്ചത്.
ഓട്ടിസം ബാധിച്ചവർക്കും കാഴ്ച, കേൾവി, ചലന വെല്ലുവിളികൾ നേരിടുന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന കളിക്കോപ്പുകളുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി കൃത്രിമ പുൽത്തകിടിയും മറ്റ് ശിശുസൗഹൃദ സൗകര്യങ്ങളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.








0 comments