Deshabhimani

റോഡ്‌ സുരക്ഷാപരിശീലനം ഇന്ന്‌ സമാപിക്കും

Road Safety Training

പൊലീസ് ഉദ്യോഗസ്ഥർക്ക് നടത്തിയ ഗതാഗത, റോഡ്‌ സുരക്ഷാ പരിശീലനത്തിൽ അപകടസ്ഥലത്ത്‌ സ്വീകരിക്കേണ്ട പ്രാഥമിക നടപടികളെക്കുറിച്ച്‌ പ്രായോഗിക പരിശീലനം നൽകുന്നു

വെബ് ഡെസ്ക്

Published on Nov 21, 2026, 02:48 AM | 1 min read

ആലുവ


റോഡപകടങ്ങൾ തടയുന്നതിന്‌ പൊലീസ് ഉദ്യോഗസ്ഥർക്കായി അഞ്ചുദിവസമായി തുടരുന്ന റേഞ്ച് തല ഗതാഗത, റോഡ്‌ സുരക്ഷാ പരിശീലനം ശനിയാഴ്ച സമാപിക്കും.


അപകടമുണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച്‌ പ്രായോഗിക പരിശീലനം ആലുവ പുളിഞ്ചോട് നടന്നു. രണ്ട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചപ്പോൾ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ആവിഷ്‌കരിച്ച് രക്ഷാപ്രവർത്തനങ്ങൾ പരിശീലിപ്പിച്ചു. 50 പൊലീസുകാർ പരിശീലനത്തിൽ പങ്കെടുത്തു.


നെടുമ്പാശേരിയിൽ അപകടം നടന്ന സ്ഥലം സംഘം സന്ദർശിച്ച് അപകടം നടന്നവിധം നേരിട്ട് മനസ്സിലാക്കി. പരിശീലനം റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. വിദഗ്ധർ ക്ലാസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home