കുസാറ്റ് സമരം 45–-ാം ദിവസത്തിലേക്ക്

കുസാറ്റ് അനിശ്ചിതകാല സമരം 44–-ാം ദിവസം ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
നേതാക്കളുടെ സസ്പെൻഷനെതിരെ കുസാറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാലസമരം 45–-ാം ദിവസത്തിലേക്ക്. 44–-ാം ദിവസത്തെ സമരം സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ വൈസ് പ്രസിഡന്റ് സി ആർ ബിന്ദു അധ്യക്ഷയായി. എൻ കെ ഷാൻ, ആർ മനോജ് കുമാർ എന്നിവർ നിരാഹാരമിരുന്നു. ഡി ഗോപിനാഥൻ, എസ് എൻ അർച്ചന, പി ആർ ദിവ്യ തുടങ്ങിയവർ സംസാരിച്ചു.








0 comments