Deshabhimani

ലഹരിക്കെതിരെ സന്ദേശമുയർത്തി ബൈക്ക് റാലി

Against Drugs

എഡ്രാക് കൊച്ചി മേഖലാ കമ്മിറ്റിയുടെ ലഹരിവിരുദ്ധ ബൈക്ക് റാലി ഫോർട്ട്‌ കൊച്ചി എസ്എച്ച്ഒ 
കെ എം അജ്മൽ ഹുസൈൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 21, 2026, 02:39 AM | 1 min read

മട്ടാഞ്ചേരി


സേ നോ ടു ഡ്രഗ്സ്, യെസ് ടു സ്പോർട്സ് എന്ന സന്ദേശവുമായി എഡ്രാക് കൊച്ചി മേഖലാ കമ്മിറ്റി ലഹരിവിരുദ്ധ ബൈക്ക് റാലി സംഘടിപ്പിച്ചു.


22 മുതൽ 29 വരെ വെളി ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന എഡ്രാക് ഫുട്ബോൾ ടൂർണമെന്റിന്റെ പ്രചാരണാർഥമാണ് റാലി സംഘടിപ്പിച്ചത്.


ഫോർട്ട്‌ കൊച്ചി എസ്എച്ച്ഒ കെ എം അജ്മൽ ഹുസൈൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. എഡ്രാക് കൊച്ചി മേഖലാ പ്രസിഡന്റ് കെ പി അലക്സാണ്ടർ അധ്യക്ഷനായി. ഡോ. അനൂപ് ഫ്രാൻസിസ്, ബാബു ഐസക്, ഓസ്റ്റിൽ ബ്രൂസ്, കെ ബി ബിജു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home