അണ്ടർ 20 ഫുട്ബോൾ: യെമനെ തോൽപിച്ച് ഇന്ത്യ

യെമനെ തോൽപിച്ച ഇന്ത്യൻ ടീം
ന്യൂഡൽഹി: അണ്ടർ 20 പുരുഷ ഫുട്ബോൾ രണ്ടാം സൗഹൃദ മത്സരത്തിൽ യെമനെതിരെ ഇന്ത്യയ്ക്ക് വിജയം. ബംഗളൂരുവിലെ സെന്റർ ഫോർ സ്പോർട്സ് എക്സലൻസിൽ നടന്ന മത്സരത്തിൽ 1-0 എന്ന സ്കോറിനാണ് ആതിഥേയർ വിജയിച്ചത്.
മത്സരത്തിന്റെ 89-ാം മിനിറ്റിൽ ഗുൻലീബ വാംഖൈരാക്‌പാം ഇന്ത്യയ്ക്കായി വിജയഗോൾ നേടി. വ്യാഴാഴ്ച നടന്ന ആദ്യ സൗഹൃദ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചിരുന്നു.
ഉസ്ബെക്കിസ്ഥാനിൽ ആഗസ്ത് 31 മുതൽ സെപ്തംബർ 6 വരെ നടക്കുന്ന എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഈ വിജയം.










0 comments