ad
Deshabhimani

ജെൻ ആൽ‌ഫ പ്രക്ഷോഭം: ഡൽഹി സോണിയ വിഹാർ റോഡിലെ കുഴികളടക്കണം; സർക്കാരിനെതിരെ വിദ്യാർഥികൾ

DELHI
വെബ് ഡെസ്ക്

Published on Aug 24, 2026, 02:06 PM | 1 min read

ന്യൂഡൽഹി: ഡൽഹി സാധേ ചാർ പുസ്ത റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് സോണിയ വിഹാറിലെ ജെൻസി വിദ്യാർഥികൾ തെരുവിൽ ഇറങ്ങി. ഡൽഹി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾ റോഡ് ഉടൻ അറ്റകുറ്റപ്പണി നടത്തി വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു.


ഡൽഹി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന വിദ്യാർഥികൾ റോഡിന്റെ ശോചനീയ അവസ്ഥ ഉടനടി ശരിയാക്കണമെന്നും ആവശ്യപ്പെട്ടു. നിരവധി പ്രമുഖമായ സ്കൂളാണ് ഈ പ്ര‌ദേശത്ത് സ്ഥിതി ചെയ്യുന്നത്. നിലവിലെ അവസ്ഥ മൂലം സ്കൂളുകളിലെ വിദ്യാർഥികൾക്ക് വലിയ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കുട്ടികൾ‌ രം​ഗത്തിറങ്ങിയത്.


വിദ്യാർഥികളും സ്ഥലത്തെ താമസക്കാരും പ്രതിഷേധത്തിൽ പങ്കെടുത്ത്, തകർന്നതും ചെളി നിറഞ്ഞതുമായ റോഡ് നന്നാക്കാന്‍ സമരം തുടരുകയാണ് . ആയിരക്കണക്കിന് പേരാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. ​ഗർ‌ത്തങ്ങൾ നികത്തിയെ മതിയാകു- സോണിയ വിഹാർ മുനിസിപ്പൽ കൗൺസിലർ ബ്രിജേഷ് സിം​ഗ് പറഞ്ഞു.


മുൻ​ഗണനാ രീതിയില്‍ പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്നും സമരക്കാര്‍ പറഞ്ഞു. പുതിയ തലമുറ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന്റെ വീഡിയോ ഞായറാഴ്ച മുതൽ‌ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് കുട്ടികൾ മുദ്രാവാക്യം വിളിക്കുന്നതാണ് വീഡിയോയിൽ‌ ഉള്ളത്. പ്രതിഷേധം വലിയ തോതിൽ‌ ശ്രദ്ധിക്കുന്ന തലത്തിലേക്കിപ്പോൾ എത്തിച്ചേർന്നിരിക്കുകാണ്


ഡൽഹി ജെൻ സീ പ്രക്ഷോഭ മാതൃകയിൽ ബിഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും സമാനമായ ജെൻ ആൽഫ പ്രതിഷേധങ്ങൾ വ്യാപിക്കുന്നുണ്ട്.


സമൂഹമാധ്യമങ്ങളിലൂടെ വലിയ ജനശ്രദ്ധനേടുന്ന സമരം പ്രതിരോധത്തിലാക്കിയതോടെ, യുട്യൂബർമാർ സ്കൂളുകളിൽ കയറി വിഡിയോ എടുക്കുന്നതു വിലക്കി യുപി സർക്കാർ ഉത്തരവിട്ടു. കുട്ടികളോടു നേരിട്ടു സംസാരിച്ച് പ്രശ്നപരിഹാരം കണ്ടെത്താൻ സമരമേഖലയിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചു. കുട്ടികൾക്കെതിരെ ബലപ്രയോഗം പാടില്ലെന്നു പൊലീസിനും നിർദേശം നൽകി. സ്കൂളുകളിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ നടപടിയെടുക്കാൻ കലക്ടർമാർക്കും നിർദേശമുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home