ad
Deshabhimani

മഴനനയാൻ ഓണം; സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു, ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

heavy rain kerala

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 24, 2026, 03:18 PM | 1 min read

തിരുവനന്തപുരം: ഓണം പടിവാതിലിലെത്തി നിൽക്കുമ്പോൾ സംസ്ഥാനത്താകെ കനത്ത മഴ. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.


വരും ദിവസങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പുണ്ട്. ഓണദിവസങ്ങളിൽ മഴയ്ക്കും എന്ന ആശങ്കയിലാണ് മലയാളികൾ. ഉത്രാട ദിനമായ നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.


തിരുവോണനാളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കർശനമായ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത മേഖലകളിൽ തുടരാനും ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാനും നിർദേശമുണ്ട്.


പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ


* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.


* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.


* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.


* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.


* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.


* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home