ഇരട്ട എഞ്ചിൻ സർക്കാരുകൾ തൊഴിലാളികളെ ദ്രോഹിക്കുന്നു
എൻസിഡിസി ആക്ട് ഫെഡറലിസത്തിനെതിരായ കടന്നാക്രമണം: സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി : ദേശീയ സഹകരണ വികസന കോർപ്പറേഷൻ (NCDC) നിയമം സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്ന് സംയുക്ത കിസാൻ മോർച്ച (SKM). കൃഷി, ഗ്രാമീണ വ്യവസായം, അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്കായി വിനിയോഗിക്കേണ്ട വിഭവങ്ങൾ നഗരകേന്ദ്രിതവും കോർപ്പറേറ്റ് അനുകൂലവുമായ വികസനത്തിലേക്ക് വഴി തിരിച്ചുവിടുന്നതാണ് നിയമമെന്നും കോർപ്പറേറ്റിന് അനുകൂലമായ രീതിയിലാണ് നിയമം രൂപപ്പെടുത്തിയിരിക്കുന്നതെന്നും എസ്കെഎം പ്രസ്താവനയിൽ പറഞ്ഞു.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം "സഹകരണം" സംസ്ഥാന ലിസ്റ്റിലെ വിഷയമാണ്. NCDC നിയമം സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ നഗ്നമായ കടന്നുകയറ്റമാണ്. സ്വയംഭരണവും സ്വാതന്ത്ര്യവും സഹകരണത്തിന്റെ അടിസ്ഥാന തത്വങ്ങളാണെന്നിരിക്കെ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളിൽ നേരിട്ട് ഇടപെടാനും അവയുടെ ഓഹരികൾ കൈവശപ്പെടുത്താനും കേന്ദ്രത്തെ അനുവദിക്കുന്ന എൻസിഡിസി ആക്ട് സഹകരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതാണ്. നിയമം കേന്ദ്ര സർക്കാരിന്റെ കൈകളിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിന് സൗകര്യമൊരുക്കുകയും സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണം ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
സഹകരണ സംഘങ്ങൾക്ക് എൻസിഡിസി നേരിട്ട് സാമ്പത്തിക സഹായം നൽകുന്നത് സംസ്ഥാന സർക്കാരുകൾക്ക് അവരുടെ സഹകരണ സ്ഥാപനങ്ങളുടെ മേലുള്ള നിയന്ത്രണം നിഷേധിക്കും. കേന്ദ്ര സർക്കാരിന് കീഴിൽ സഹകരണ സ്ഥാപനങ്ങളെ കേന്ദ്രീകരിക്കുന്ന നിയമമാണിത്. ബിജെപി- ആർഎസ്എസ് കൂട്ടുകെട്ട് പൂർണ്ണമായും അംഗീകരിക്കുന്ന കോർപ്പറേറ്റുകൾക്കുവേണ്ടിയുള്ള നിയമമാണിത്.
സഹകരണ പ്രസ്ഥാനത്തിന്റെ സ്വയംഭരണവും ജനാധിപത്യ നിയന്ത്രണവും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കും ഇത് വിരുദ്ധമാണെന്നാണ് സംഘടനയുടെ വാദം. 2021ലെ Union of India v. Rajendra N. Shah കേസിൽ സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള സഹകരണ സംഘങ്ങളിൽ ഇടപെടാൻ കേന്ദ്ര സർക്കാരിന് പരിമിതമായ അധികാരങ്ങളേയുള്ളൂ എന്ന് സുപ്രീംകോടതി പ്രസ്താവിച്ചിട്ടുണ്ട്. ഈ ഉത്തരവിനെ മറികടക്കാനുള്ള ശ്രമമാണ് പുതിയ നിയമം.
ഗ്രാമീണ മേഖലകളുടെ ആത്മാവാണ് സഹകരണ സ്ഥാപനങ്ങൾ. ഗ്രാമങ്ങളിൽ വ്യാപകമായ വികസനം കൊണ്ടുവരാൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിയും. എൻസിഡിസിയുടെ പ്രവർത്തനം കാർഷികേതര മേഖലകളിലേക്കും വ്യാപിപ്പിക്കുകയും ഗ്രാമീണ മേഖലയിൽ വ്യവസായ വികസനം നടത്തണമെന്ന വ്യവസ്ഥ ഒഴിവാക്കുകയും ചെയ്തതോടെ കൃഷിക്കും ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനത്തിനുമായി ഉപയോഗിക്കേണ്ട ഫണ്ട് കോർപ്പറേറ്റ് അനുകൂല നഗരവികസനത്തിലേക്ക് വഴിമാറു
‘ഡബിൾ എൻജിൻ സർക്കാരുകൾ’ സംസ്ഥാനങ്ങളുടെയും കർഷകരുടെയും ഗ്രാമീണ തൊഴിലാളികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. നിയമം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാരും സംസ്ഥാന നിയമസഭകളിൽ പ്രമേയം പാസാക്കണമെന്നും എസ്കെഎം ആവശ്യപ്പെട്ടു. എൻസിഡിസി നിയമം പിൻവലിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും നവംബർ 26 മുതൽ രാജ്യവ്യാപക സമരം ശക്തമാക്കുമെന്നും എസ്‌കെഎം അറിയിച്ചു.









0 comments